scorecardresearch

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി കേന്ദ്രം; ചില്ലറ വിൽപ്പനയെ ബാധിക്കില്ലെന്ന് മന്ത്രാലയം

Excise duty on petrol and diesel increased: പെട്രോളിന് 13 രൂപയായും ഡീസലിന് 10 രൂപയായും തീരുവ വർധിപ്പിച്ചതായി ധനമന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു

Excise duty on petrol and diesel increased: പെട്രോളിന് 13 രൂപയായും ഡീസലിന് 10 രൂപയായും തീരുവ വർധിപ്പിച്ചതായി ധനമന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Petrol, Diesel

ഫയൽ ഫൊട്ടോ

Excise Duty on Petrol, Diesel Increased: ഡൽഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രം. പെട്രോളിന് 13 രൂപയായും ഡീസലിന് 10 രൂപയായും എക്സൈസ് തീരുവ വർധിപ്പിച്ചതെന്ന് ധനമന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച മുതൽ മാറ്റം പ്രാബല്യത്തിൽ വരും.

Advertisment

നികുതി വര്‍ധന സാധാരണക്കാരെ ബാധിക്കില്ല. തീരുവ ചില്ലറ വിൽപ്പനയെ ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ഇടിവ് അനുസരിച്ചു ക്രമീകരിക്കുമെന്നതിനാൽ ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

തീരുവ വർധനവിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഓഹരി വിപണിയിലെ മാന്ദ്യം മൂലമുണ്ടായ നഷ്ടത്തിൽ സർക്കാർ തൃപ്തരാകാൻ പാടില്ലായിരുന്നു എന്നും അത് ജനങ്ങളുടെ മുറിവുകളിൽ ഉപ്പ് പുരട്ടുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Advertisment

'അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 2014 മെയ് മാസത്തെ അപേക്ഷിച്ച് 41 ശതമാനം കുറഞ്ഞു. പക്ഷേ ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിനുപകരം കേന്ദ്ര എക്സൈസ് തീരുവ 2 രൂപ വീതം വർധിപ്പിച്ചു,' മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.

Read More

Diesel Petrol Price

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: