scorecardresearch

CPM Party Congress: സിപിഎം പാർട്ടി കോൺഗ്രസ്; ഔദ്യോഗീക പാനലിനെതിരെ യുപി ഘടകത്തിലും എതിർപ്പ്, കരാഡിന്റെ ദയനീയ തോൽവിയെന്ന് ധാവ്‌ളെ

CPM Party Congress: ഔദ്യോഗീക പാനലിനെതിരെ കേന്ദ്രകമ്മറ്റിയിലേക്ക് മത്സരം നടന്നത് ആദ്യമായാണെന്ന് പറഞ്ഞത് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി തന്നെയാണ്

CPM Party Congress: ഔദ്യോഗീക പാനലിനെതിരെ കേന്ദ്രകമ്മറ്റിയിലേക്ക് മത്സരം നടന്നത് ആദ്യമായാണെന്ന് പറഞ്ഞത് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി തന്നെയാണ്

author-image
WebDesk
New Update
cpm maduraicongress

സിപിഎം പാർട്ടി കോൺഗ്രസിന് സമാപനം കുറിച്ചുനടന്ന റാലിയിൽ നിന്ന് (ഫൊട്ടൊ കടപ്പാട്-എക്‌സ്)

CPM Party Congress: മധുര: അസാധാരണ സംഭവങ്ങൾക്കാണ് മധുരയിൽ നടന്ന സി.പി.എം. ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ സാക്ഷ്യം വഹിച്ചത്. ഔദ്യോഗീക പാനലിനെതിരെ കേന്ദ്രകമ്മറ്റിയിലേക്ക് മത്സരം നടന്നത് ആദ്യമായാണെന്ന് പറഞ്ഞത് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി തന്നെയാണ്. അതേസമയം പാർട്ടി മുന്നോട്ടുവെച്ച ഔദ്യോഗീക പാനലിനെതിരെ കുടുതൽ പേർ രംഗത്തുവന്നെന്നാണ് വിവരം. 

Advertisment

കേന്ദ്ര കമ്മിറ്റി പട്ടിക അംഗീകരിക്കില്ലെന്നും വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ട് ഉത്തർ പ്രദേശ്, മഹരാഷ്ട്ര കമ്മിറ്റികളാണ് രംഗത്തെത്തിയത്. ഉത്തർ പ്രദേശ് സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര തന്നെ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടെന്നാണ് വിവരം.സംസ്ഥാന സെക്രട്ടറിയായ തൻറെ പേര് ഔദ്യോഗീക പാനലിൽ ഇല്ലാത്തതിനെ തുടർന്നാണ് ഇദ്ദേഹം മത്സരം ആവശ്യപ്പെട്ടത്.

 നിലവിൽ യുപിയിൽ നിന്നുള്ള മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇതിനെതിരെയായിരുന്നു രവിശങ്കർ മിശ്രയുടെ പ്രതിഷേധമുയർന്നത്. എന്നാൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി മെമ്പർഷിപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തതെന്നായിരുന്നു പാർട്ടിയുടെ ഔദ്യോഗീക വിശദീകരണം. ഇതോടെ മിശ്ര മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. യുപിയിൽ നിന്നുള്ള മറ്റൊരാൾ കൂടി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പിന്മാറി. 

കരാഡിന് 31 വോട്ട്

ഔദ്യോഗീക പാനലിനെതിരെ എതിർപ്പുയർത്തിയ മൂന്ന് പേരിൽ രണ്ട്  പേർ പിന്മാറിയെങ്കിലും കരാഡ് ഉറച്ചുനിൽക്കുകയായിരുന്നു. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ കൂടിയായ കരാഡ് തൊഴിലാളി വർഗ സമരത്തിൻറെ നേതൃ മുഖം കൂടിയാണ്. പാർട്ടി കോൺഗ്രസിൽ മത്സരിക്കുക മാത്രമല്ല, പരസ്യമായി പ്രതികരിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.

Advertisment

തൊഴിലാളി വർഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താൻ മത്സരിച്ചതെന്നുമാണ് കരാട് പരസ്യമായി പ്രതികരിച്ചത്. വോട്ടിംഗ് നടന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. പാർട്ടിയിൽ ജനാധിപത്യം ഉറപ്പിക്കാനായിരുന്നു മത്സരമെന്നും കരാട് വോട്ടെടുപ്പിനു ശേഷം ഹാളിൽ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.മത്സരഫലത്തിന് കാത്തുനിൽക്കാതെ നാട്ടിലേക്ക് മടങ്ങിയ കരാഡിന് 31 വോട്ടുകളാണ് ലഭിച്ചത്. 

ദയനീയ തോൽവിയെന്ന് അശോക് ധാവ്‌ളെ 

ഔദ്യോഗീക പാനലിനെതിരെ മത്സരിച്ച ഡി.എൽ കരാഡിന്റേത് ദയനീയ തോൽവിയാണെന്ന്് മഹാരാഷ്ട്രയിൽ നിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്‌ളെ പ്രതികരിച്ചു. താഴെതട്ടിൽ നിന്നുള്ളരുടെ വികാരം മാനിച്ചാണ് താൻ മത്സരിക്കുന്നതെന്നാണ് ധാവ്‌ളെ പറഞ്ഞത്. അങ്ങനെയെങ്കിൽ എങ്ങനെയാണ് 31 വോട്ടുകൾ മാത്രം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.

തന്നോടുള്ള എതിർപ്പ് കാരണമാണ് കരാഡ് മത്സരിച്ചതെന്ന കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് കരാഡിന്റെ മത്സരത്തിന് പിന്നില്ലെന്ന് അഭ്യൂവമുണ്ടായിരുന്നു. എന്നാൽ ഇതിനെ പൂർണമായി തള്ളിയിരിക്കുകയാണ് അശോക് ധാവ്‌ളെ.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായില്ലെങ്കിലും എംഎ ബേബിയുടെ പേര് മാത്രമല്ല ഉയർന്നുവന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കേരള,തമിഴ് നാട് ഘടകങ്ങൾ എംഎ ബേബിയുടെ പേരിൽ​ ഉറച്ചുനിന്നെങ്കിലും അശോക് ധാവ്ളയുടെ പേരിലാണ് ബംഗാൾ ഘടകം ഉറച്ചുനിന്നത്.

ശനിയാഴ്ച പ്രകാശ് കാരാട്ട് എംഎ ബേബിയുടെ പേര് നിർദേശിച്ചെങ്കിലും ബംഗാൾ ഘടകം ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്.  ഞായറാഴ്ചയോടെയാണ് ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ സമവായത്തിൽ എത്താൻ നേതൃത്വത്തിന് കഴിഞ്ഞത്. 

Read More

Ma Baby Cpim Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: