scorecardresearch

CPM Party Congress : സിപിഎം പാർട്ടി കോൺഗ്രസ്; പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും പിബിയിൽ നിന്ന് ഒഴിഞ്ഞു, എട്ട് പുതുമുഖങ്ങൾ

പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ,സുഭാഷിണി അലി, എസ്.രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻമൊള്ള എന്നിവരാണ് പി.ബി.യിൽ നിന്ന് ഒഴിഞ്ഞത്

പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ,സുഭാഷിണി അലി, എസ്.രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻമൊള്ള എന്നിവരാണ് പി.ബി.യിൽ നിന്ന് ഒഴിഞ്ഞത്

author-image
WebDesk
New Update
cpm

പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും പിബിയിൽ നിന്ന് ഒഴിഞ്ഞു

CPM Party Congress: മധുര: സിപിഎം മധുര പാർട്ടി കോൺഗ്രസിന് സമാപനം കുറിക്കുമ്പോൾ പാർട്ടിക്ക് പുതുമുഖം. ഒരു വ്യാഴവട്ടക്കാലം ദേശീയ തലത്തിൽ സിപിഎമ്മിനെ നയിച്ച പ്രകാശ് കാരാട്ട് ഉൾപ്പടെയുള്ള നേതാക്കൾ പോളിറ്റ് ബ്യൂറോയിൽ നിന്ന് പടിയിറങ്ങുകയാണെന്നതാണ് മധുര പാർട്ടി കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യേകത. പുതിയതായി എട്ട് പേരാണ് പോളിറ്റ് ബ്യൂറോയിൽ ഇടം പിടിച്ചത്.

Advertisment

പ്രായപരിധി മാനദണ്ഡം അനുസരിച്ച് ആറ് പേരാണ് പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിഞ്ഞത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ,സുഭാഷിണി അലി, എസ്.രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻമൊള്ള എന്നിവരാണ് പി.ബി.യിൽ നിന്ന് ഒഴിഞ്ഞത്.

17അംഗ പിബിയിലേക്ക് എട്ടുപേരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടത്. വിജൂ കൃഷ്ണൻ, മറിയം ധാവ്ളെ, യു വാസുകി, ആർ അരുൺകുമാർ, ജിതേന്ദ്ര ചൗധരി, കെ ബാലകൃഷ്ണൻ, അംറാ റാം, ശ്രീദീപ് ഭട്ടാചാര്യ എന്നിവരാണ് പി.ബിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ കെ.കെ.ഷൈലജ, ഇ.പി. ജയരാജൻ തുടങ്ങി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ പോളിറ്റ് ബ്യൂറോയിൽ എത്തുമെന്ന് പ്രചരിച്ചെങ്കിലും ഇരുവരെയും പരിഗണിച്ചില്ലെന്നാണ് വിവരം. പിബിയിൽ നിന്ന് ഒഴിഞ്ഞവരെ കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisment

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് പിബിയിൽ തുടരുന്നതിനുള്ള പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ കണ്ണൂർ പാർട്ടി കോൺഗ്രസിലും പിണറായി വിജയന് പ്രായപരിധിയിൽ ഇളവുനൽകിയിട്ടുണ്ട്. 

85 അംഗ കേന്ദ്രകമ്മിറ്റി

പുതിയ 85 അംഗ കേന്ദ്ര കമ്മിറ്റിക്കാണ് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയത്. ടിപി രാമകൃഷ്ണൻ,പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ തുടങ്ങി മൂന്ന പേരാണ് കേരളത്തിൽ നിന്ന് പുതിയതായി കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്. മന്ത്രിമാരായ എം ബി രാജേഷിനും മുഹമ്മദ് റിയാസിനും കേന്ദ്ര കമ്മിറ്റി അംഗത്വം ലഭിച്ചില്ല. 

കേന്ദ്ര കമ്മിറ്റിയിൽ 17 വനിതകളാകും ഉണ്ടാവുക. കേന്ദ്ര കമ്മിറ്റിയിൽ ഉയർന്ന പ്രായം 75 തന്നെയാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ, പികെ ശ്രമതി, ജമ്മു കശ്മീരിൽ നിന്നുള്ള മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർക്ക് പ്രായപരിധി ഇളവ് നൽകിയിട്ടുണ്ട്. 

അതേസമയം, സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായ എംഎ ബേബിയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് എം എ ബേബിയെ ജനറൽ സെക്രട്ടറിയായി അംഗീകാരം നൽകിയത്. പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയിൽ നിർദേശിച്ചത്. ഇഎംഎസിനുശേഷം കേരളത്തിൽ നിന്ന  ജനറൽ സെക്രട്ടറിയാകുന്ന രണ്ടാമത്തെയാളാണ് എം.എ.ബേബി. 

Read More

Prakash Karat Cpm Cpim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: