/indian-express-malayalam/media/media_files/2025/04/06/lXPyMidLk0iKxJYQxImh.jpg)
ഭാഷാപ്പോരിലും പ്രധാനമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു
ചെന്നൈ: കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിച്ചിട്ടും തമിഴ്‌നാട്ടിൽ ചിലർ ഫണ്ടിനായി വീണ്ടും മുറവിളി കൂട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേദന്ദ്രമോദി.രാമനവമിയുടെ ഭാഗമായി രാമേശ്വരത്ത് നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം.
തമിഴ്നാടിൻറെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്.കഴിഞ്ഞ ദശകത്തിൽ, 2014 ന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് കേന്ദ്രസർക്കാർ മൂന്നിരട്ടിയധികം ഫണ്ടാണ് കേന്ദ്ര സർക്കാർ അനുവദിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാഷാപ്പോരിലും പ്രധാനമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. തമിഴ്‌നാട്ടിലെ നേതാക്കൾ തനിക്ക് കത്ത് അയക്കാറുണ്ട്. പക്ഷെ ആരും തമിഴിൽ ഒപ്പിടുന്നില്ല. തമിഴ് ഭാഷയെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ തമിഴിൽ ഒപ്പിടണമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.
Delighted to be in Rameswaram on the very special day of Ram Navami. Speaking at the launch of development works aimed at strengthening connectivity and improving 'Ease of Living' for the people of Tamil Nadu. https://t.co/pWgStNEhYD
— Narendra Modi (@narendramodi) April 6, 2025
രാമനവമി ദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാമനാഥപുരത്തെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പൻപാലത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ തീവണ്ടി സർവീസും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്തു.
തീവണ്ടി കടന്നുപോയതിനുശേഷം പ്രധാനമന്ത്രി പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി. രാമേശ്വരത്തേക്കുള്ള പുതിയ പാമ്പൻ പാലം സാങ്കേതികവിദ്യയെയും പാരമ്പര്യത്തെയും ഒന്നിപ്പിക്കുന്നുവെന്ന് പിഎംഓ ഓഫീസ് എക്‌സിൽ കുറിച്ചു.
ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം പണിതത്. സമുദ്രനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്റർ ദൈർഘ്യമുണ്ട്.അതേസമയം, തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടന ചടങ്ങിൽ എത്തിയില്ല.
Read More
- CPM Party Congress: സിപിഎം പാർട്ടി കോൺഗ്രസ്; ഔദ്യോഗീക പാനലിനെതിരെ യുപി ഘടകത്തിലും എതിർപ്പ്, കരാഡിന്റെ ദയനീയ തോൽവിയെന്ന് ധാവ്ളെ
- CPM Party Congress : സിപിഎം പാർട്ടി കോൺഗ്രസ്; പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും പിബിയിൽ നിന്ന് ഒഴിഞ്ഞു, എട്ട് പുതുമുഖങ്ങൾ
- CPM Party Congress: സിപിഎം പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കം; പാനലിനെതിരെ മത്സരിച്ച് ഡി.എൽ.കരാഡ്
- സിപിഎമ്മിനെ നയിക്കാൻ എം.എ ബേബി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.