/indian-express-malayalam/media/media_files/uploads/2021/06/Supreme-Court-2.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: ഉത്തർപ്രദേശ് പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. യുപിയിൽ സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കി മാറ്റുന്നുവെന്നും, ഇത് നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ചയാണെന്നും സുപ്രീം കോടതി വിമർശിച്ചു. യുപിയിൽ സംഭവിക്കുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു.
കടം വാങ്ങിയ 25 ലക്ഷം രൂപ തിരികെ നൽകാത്തതിന്റെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തിയതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി പൊലീസിനെ വിമർശിച്ചത്. വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ ചുമത്തപ്പെട്ട ഹർജിക്കാരായ ദേബു സിങ്, ദീപക് സിങ് എന്നിവർക്കെതിര രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
"യുപിയിൽ സംഭവിക്കുന്നത് തെറ്റാണ്. എല്ലാ ദിവസവും സിവിൽ കേസുകൾ ക്രിമിനൽ കേസുകളായി മാറ്റപ്പെടുന്നു. ഇത് നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ചയാണ്', ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബഞ്ച് പറഞ്ഞു.
കേസിൽ, യുപി പൊലീസ് ഡയറക്ടർ ജനറലിനോടും അന്വേഷണ ഉദ്യോഗസ്ഥനോടും രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ബെഞ്ച് നിർദേശിച്ചു. നോയിഡയിലെ വിചാരണ കോടതിയിലെ ഹർജിക്കാർക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ അവർക്കെതിരായ ചെക്ക് ബൗൺസ് കേസ് തുടരുമെന്നും കോടതി അറിയിച്ചു.
Read More
- LPG Cylinder Price Hike: പാചകവാതക വില കൂടി; സിലണ്ടറിന് 50 രൂപ വർധിക്കും
 - പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി കേന്ദ്രം; ചില്ലറ വിൽപ്പനയെ ബാധിക്കില്ലെന്ന് മന്ത്രാലയം
 - Waqf Amendment Bill: വഖഫ് നിയമഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; യു.പി.യിൽ 24 പേർക്ക് രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടാൻ നോട്ടീസ്
 - Waqf Amendment Bill: വഖഫിന് ശേഷം ആർ.എസ്.എസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളെന്ന് രാഹുൽ ഗാന്ധി
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us