/indian-express-malayalam/media/media_files/gefL3rfw6qqgAnf9yr8l.jpg)
രാത്രി 9.30 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 59 ശതമാനം പോളിംഗാണ് രേഖപ്പടെുത്തിയിരിക്കുന്നത്
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. രാത്രി 9.30 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 59 ശതമാനം പോളിംഗാണ് രേഖപ്പടെുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനിടെ ചില മണ്ഡലങ്ങളിൽ നേരിയ തോതിൽ സംഘർഷങ്ങളുമുണ്ടായിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി ആക്രമിക്കപ്പെട്ടു.
അവസാനം പുറത്തുവിട്ട കണക്ക് പ്രകാരം 59.62 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 78.20 ശതമാനമാണ് ബംഗാളിലെ പോളിംഗ്.
ജമ്മു കശ്മീരിലാണ് ഏറ്റവും കുറവ് പോളിംഗായ 52.92 ശതമാനം രേഖപ്പടുത്തിയത്. ഡൽഹിയിൽ 55.85 ശതമാനവും ബിഹാറിൽ 54.49 ശതമാനവും ജാർഖണ്ഡിൽ 63.27 ശതമാനവും ഉത്തർപ്രദേശിൽ 54.03 ശതമാനവും ഒഡീഷയിൽ 60.07 ശതമാനവും ഹരിയാനയിൽ 59.28 ശതമാനവും പോളിങാണ് അവസാന കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് ഘട്ടങ്ങളിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകൾ ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. "ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് ഡാറ്റ പുറത്തുവിടുന്ന പ്രക്രിയയെക്കുറച്ച് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും വിധിയും കമ്മീഷൻ ശരിയായ രീതിയിലെ ശക്തിപ്പെടുത്തുന്നുവെന്ന് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ 8 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ഈ ഘട്ടം അവസാനിക്കുമ്പോൾ, ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിൽ 486 എണ്ണത്തിൽ വോട്ടെടുപ്പ് പൂർത്തിയാകും.
Read More
- 'ഇവിടത്തെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം'; പാക്കിസ്ഥാൻ നേതാവിന് കേജ്രിവാളിന്റെ മറുപടി
- പോർഷെ അപകടം: ഡ്രൈവറെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചു; കൗമാരക്കാരന്റെ മുത്തച്ഛൻ അറസ്റ്റിൽ
- ലോക്സഭ തിരഞ്ഞെടുപ്പ് ആറാം ഘട്ടം; 58 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
- കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ഫ്ലാറ്റിലെത്തിച്ചത് ഒരു സ്ത്രീ; മൃതദേഹം കശാപ്പുകാരൻ വെട്ടിനുറുക്കി; സൂത്രധാരൻ മറ്റൊരാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.