scorecardresearch

'നിങ്ങൾ ദളിത് വിരുദ്ധൻ'; ക്ഷേത്ര പരിപാടിയിൽ നിന്ന് ബിജെപി എംപിയെ നാട്ടുകാർ പുറത്താക്കി

രാം മന്ദിർ പ്രാൺ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പരിപാടി സ്ഥലത്ത് എത്തിയതോടെ രോഷാകുലരായ ഗ്രാമവാസികൾ പ്രതാപ് സിംഹയോട് പോകാൻ ആവശ്യപ്പെടുകയായിരുന്നു

രാം മന്ദിർ പ്രാൺ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പരിപാടി സ്ഥലത്ത് എത്തിയതോടെ രോഷാകുലരായ ഗ്രാമവാസികൾ പ്രതാപ് സിംഹയോട് പോകാൻ ആവശ്യപ്പെടുകയായിരുന്നു

author-image
WebDesk
New Update
Bjp Mp Attack

ഫൊട്ടോ: സ്ക്രീൻ ഗ്രാബ്

ദളിത് വിരുദ്ധനെന്ന ആരോപണവുമായി ബിജെപി എംപിയെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പരിപാടിയിൽ നിന്നും നാട്ടുകാർ പുറത്താക്കി. അയോധ്യയിലെ രാം മന്ദിർ പ്രാൺ പ്രതിഷ്ഠാ പരിപാടിക്ക് മുന്നോടിയായി ഗുജ്ജെഗൗഡനപുര ഗ്രാമത്തിൽ ഒരു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നിരുന്നു. ഇതിനിടയിലായിരുന്നു സംഭവം. മുൻ മന്ത്രി എസ് ആർ മഹേഷ്, പ്രാദേശിക എംഎൽഎ ജി ടി ദേവഗൗഡ എന്നിവരോടൊപ്പമെത്തിയ ബിജെപി എംപിയായ പ്രതാപ് സിംഹയേയാണ് പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കാതെ നാട്ടുകാർ പുറത്താക്കിയത്.

Advertisment

ലോക്‌സഭയിൽ മൈസൂരു-കുടഗിനെ പ്രതിനിധീകരിക്കുന്ന പ്രതാപ് സിംഹ 10 വർഷത്തിനിടെ ഒരിക്കൽപ്പോലും ഗ്രാമം സന്ദർശിച്ചിട്ടില്ലെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് ഇപ്പോൾ ഇവിടേക്ക് എത്തിയതെന്നും നാട്ടുകാർ ആരോപിച്ചു.  ബി.ജെ.പി എം.എൽ.എമാർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ജനപ്രതിനിധികൾ ഇവിടെയെത്തി കാര്യങ്ങളിൽ ഇടപെടുന്നുണ്ടന്നും എന്നാൽ നാട്ടുകാർക്ക് പറയാനുള്ളത് കേൾക്കാൻ സിംഹ ഒരിക്കലും മെനക്കെട്ടില്ലെന്നും അതിനാൽ തന്നെ എം പി ഇവിടേക്ക് വരേണ്ടതില്ലെന്നും നാട്ടുകാർ പറഞ്ഞു. 

കർണാടക ശിൽപിയായ അരുൺ യോഗിരാജ് നിർമ്മിച്ച രാമലല്ലയുടെ വിഗ്രഹം കൊത്തിയെടുക്കാൻ മൈസൂരു ജില്ലയിലെ ഹരോഹള്ളി പഞ്ചായത്തിന് കീഴിലുള്ള ഗ്രാമവാസിയാണ് കല്ല് നൽകിയത്. ഗ്രാമത്തിൽ രാമക്ഷേത്രം പണിയാൻ സ്ഥലം ദാനം ചെയ്ത ദളിത് കർഷകനായ രാംദാസ് എച്ച് എന്നയാളുടെ ഭൂമിയിൽ നിന്നാണ് കല്ല് നൽകിയത്. 

ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കവേ, എംപിയോട് ഗ്രാമവാസികൾക്ക് കടുത്ത അതൃപ്തിയാണെന്ന് രാംദാസിന്റെ ബന്ധുകൂടിയായ നാട്ടുകാരൻ പറയുന്നു. കഴിഞ്ഞ വർഷം മഹിഷ ദസറ വേളയിൽ പ്രതാപ് സിംഹ സമുദായത്തിനും നേതാക്കൾക്കും എതിരെ സംസാരിച്ചു. ഞങ്ങളുടെ ചില ഗ്രാമവാസികളും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. ഗ്രാമം സന്ദർശിക്കാനോ ഞങ്ങളുടെ പ്രശ്‌നങ്ങൾ ചോദിക്കാനോ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. എന്നാൽ ഇപ്പോൾ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അദ്ദേഹം എവിടെ നിന്നോ വന്നതാണ്.

Advertisment

ഗ്രാമവാസികളുടെ രോഷം നേരിട്ട പ്രതാപ് സിംഹ എത്തി ഏതാനും മിനിറ്റുകൾക്ക് ശേഷം സ്ഥലം വിട്ടു. ജി ടി ദേവഗൗഡയും മറ്റ് നേതാക്കളും ഗ്രാമവാസികളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് വഴങ്ങിയില്ല.

Read More

Bjp Mp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: