scorecardresearch

Vijay Rally Stampede: കരൂർ ദുരന്തം: ടിവികെയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; വിജയ്‌യുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന

Karur Rally Tragedy: ടിവികെയുടെ ഭാവി പ്രചാരണപരിപാടികൾക്ക് അനുമതി നിഷേധിക്കണമെന്നും പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മറ്റു രണ്ടു ഹർജികളും ഹൈക്കോടതിയിൽ എത്തി

Karur Rally Tragedy: ടിവികെയുടെ ഭാവി പ്രചാരണപരിപാടികൾക്ക് അനുമതി നിഷേധിക്കണമെന്നും പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മറ്റു രണ്ടു ഹർജികളും ഹൈക്കോടതിയിൽ എത്തി

author-image
WebDesk
New Update
VIjay TVK

ഫയൽ ഫൊട്ടോ (എക്സ്)

Vijay Rally Stampede News Updates: ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളും സ്ത്രീകളും അടക്കം 40 പേർ മരിച്ച സംഭവത്തിൽ, ടിവികെയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംഭവം സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ടിവികെ സമർപ്പിച്ച ഹർജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കുക.

Advertisment

കരൂര്‍ ദുരന്തത്തില്‍ റിട്ട. ജഡ്ജി അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

Also Read: കരൂർ ദുരന്തം; മരണം 40 ആയി; സംസ്ഥാനപര്യടനം നിർത്തി വിജയ്

അതേസമയം, ടിവികെയുടെ ഭാവി പ്രചാരണപരിപാടികൾക്ക് അനുമതി നിഷേധിക്കണമെന്നും പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മറ്റു രണ്ടു ഹർജികളും ഹൈക്കോടതിയിൽ എത്തി. ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടയാളും അഭിഭാഷകനുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

Also Read: വിജയ്‌യെ അറസ്റ്റു ചെയ്യണമെന്ന് കുറിപ്പ്; നടി ഒവിയയ്ക്കെതിരെ സൈബർ ആക്രമണം

Advertisment

അതിനിടെ, വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ചെന്നൈയിലെ നീലാഗ്രയിലെ വീടിനു നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് സ്ക്വാഡ് ഇന്നലെ രാത്രിയിൽ വിജയ്‌യുടെ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വ്യാജ ബോംബ് ഭീഷണിയായിരുന്നു എന്നാണ് വിവരം.

Also Readആവർത്തിക്കുന്ന ദുരന്തങ്ങൾ; തിക്കും തിരക്കും മൂലം ഈ വർഷം ഉണ്ടായത് എട്ട് അപകടങ്ങൾ

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ്‌യുടെ സംസ്ഥാന പര്യടനം നിർത്തിവയ്ക്കാൻ ടിവികെ തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. ചികിത്സയിൽ ഉള്ളവർക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. എക്‌സിലൂടെയാണ് വിജയ് ആണ് ഇക്കാര്യം അറിയിച്ചത്.

Read More: കരുർ ദുരന്തം; വിജയ്‌യുടെ വീടിന് കർശന സുരക്ഷ ഏർപ്പെടുത്തി പൊലീസ്

Vijay Madras High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: