scorecardresearch

കരുർ ദുരന്തം; വിജയ്‌യെ അറസ്റ്റു ചെയ്യണമെന്ന് കുറിപ്പ്; നടി ഒവിയയ്ക്കെതിരെ സൈബർ ആക്രമണം

Karur Rally Tragedy: ദുരന്തത്തിനു പിന്നാലെ വിജയ്‌യെ അറസ്റ്റു ചെയ്യണമെന്ന് നടി ഓവിയ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു

Karur Rally Tragedy: ദുരന്തത്തിനു പിന്നാലെ വിജയ്‌യെ അറസ്റ്റു ചെയ്യണമെന്ന് നടി ഓവിയ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു

author-image
Entertainment Desk
New Update
Vijay Oviya

ചിത്രം: ഇൻസ്റ്റഗ്രാം

Karur stampede deaths, Vijay rally crowd crush: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളും അടക്കം 40 പേർ മരിച്ച സംഭവത്തിൽ, വിമർശനം ഉന്നയിക്കുന്നവർക്കെതിരെ സൈബർ ആക്രമണവുമായി വിജയ് ആരാധകർ. ദുരന്തത്തിന് പിന്നാലെ വിജയ്‌യെ അറസ്റ്റു ചെയ്യണമെന്ന് നടി ഓവിയ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Advertisment

'അറസ്റ്റ് വിജയ്' എന്നായിരുന്നു നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇതിനു പിന്നാലെയാണ് നടിക്കെതിരെ സൈബർ ആക്രമണം ശക്തമായത്. അതേസമയം, മണിക്കൂറുകൾക്കകം ഒവിയ വിജയ്‌ക്കെതിരായ കുറിപ്പ് ഡിലീറ്റ് ചെയ്തിരുന്നു. പിന്നാലെ ‘ജ്ഞാനികൾക്ക് ജീവിതം ഒരു സ്വപ്നമാണ്, വിഡ്ഢികൾക്ക് ജീവിതം കളിയാണ്, ധനികർക്ക് അതൊരു തമാശയാണ്, എന്നാൽ പാവപ്പെട്ടവനാവട്ടെ ദുരന്തവും,' എന്ന ഉദ്ധരണി ഓവിയ പങ്കുവെച്ചു.

Also Read: സംസ്ഥാനപര്യടനം നിർത്തി വിജയ്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം സഹായധനം

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വിജയ്‌യെ അറസ്റ്റു ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നടിയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുകളിലും നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും അടക്കം അശ്ലീല കമന്റുകളുമായി ആരാധകർ എത്തിയിട്ടുണ്ട്. കമന്റുകളുടെ സ്ക്രീൻഷോട്ടും നടി പോസ്റ്റു ചെയ്തിട്ടുണ്ട്.

Advertisment

Also Read: ആവർത്തിക്കുന്ന ദുരന്തങ്ങൾ; തിക്കും തിരക്കും മൂലം ഈ വർഷം ഉണ്ടായത് എട്ട് അപകടങ്ങൾ

അതിനിടെ, ഞായറാഴ്ച രാവിലെ നടന്ന ടിവികെ എക്‌സിക്യൂട്ടീവ് യോഗത്തിൽ വിജയ്‌യുടെ സംസ്ഥാന പര്യടനം നിർത്തിവയ്ക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ ധനസഹയവും പ്രഖ്യാപിച്ചു. ചികിത്സയിൽ ഉള്ളവർക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. എക്‌സിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചത്.

Read More: കരുർ ദുരന്തം; വിജയ്‌യുടെ വീടിന് കർശന സുരക്ഷ ഏർപ്പെടുത്തി പൊലീസ്

Rally Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: