scorecardresearch

Vijay Rally Stampede: ആവർത്തിക്കുന്ന ദുരന്തങ്ങൾ; തിക്കും തിരക്കും മൂലം ഈ വർഷം ഉണ്ടായത് എട്ട് അപകടങ്ങൾ

രാജ്യത്ത് തിക്കും തിരക്കും മൂലം ഈ വർഷം ഇതുവരെ ഉണ്ടായത് എട്ട് അപകടങ്ങളാണ്. ഇതിൽ ഏറ്റവും ഒടുവിലെത്തേതാണ് ശനിയാഴ്ച കരുരിൽ ഉണ്ടായത്

രാജ്യത്ത് തിക്കും തിരക്കും മൂലം ഈ വർഷം ഇതുവരെ ഉണ്ടായത് എട്ട് അപകടങ്ങളാണ്. ഇതിൽ ഏറ്റവും ഒടുവിലെത്തേതാണ് ശനിയാഴ്ച കരുരിൽ ഉണ്ടായത്

author-image
WebDesk
New Update
vijay stampede23

Vijay Rally Stampede Updates

Vijay Rally Stampede Updates:ചെന്നൈ: രാജ്യത്ത് തിക്കും തിരക്കും മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നു. ഈ വർഷം മാത്രം ഇതുവരെ എട്ട് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 39 പേരുടെ മരണത്തിനിടയാക്കിയ നടൻ വിജയ്‌യുടെ റാലിയ്ക്കിടയിലെ ദുരന്തമാണ് ഈ പട്ടികയിൽ ഏറ്റവും ഒടുവിലേത്തത്. 

Advertisment

2025 ജനുവരി എട്ടിന് തിരുപ്പതി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചിരുന്നു. ഇതിൽ മൂന്ന് പേർ സ്ത്രീകളായിരുന്നു. 12 പേർക്കാണ് ദുരന്തത്തിൽ പരിക്കേറ്റത്. ജനുവരി 29-ന് ഉത്തർ പ്രദേശിൽ മഹാകുംഭ മേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചിരുന്നു. 90 പേർക്കാണ് ദുരന്തത്തിൽ പരിക്കേറ്റത്. 

Also Read:കരുർ ദുരന്തം; വിജയ്‌യുടെ വീടിന് കർശന സുരക്ഷ ഏർപ്പെടുത്തി പോലീസ്

ഫെബ്രുവരിയിൽ മഹാകുംഭമേളയ്ക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ 18പേർ മരിച്ചിരുന്നു. 18 പേർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ മേയ് മൂന്നിന് ഗോല ഷിർഗാവ് ദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ആറ് പേർ മരിച്ചിരുന്നു. ദുരന്തത്തിൽ എഴുപതിലധികം ആളുകൾക്കാണ് പരിക്കേറ്റത്. 

Advertisment

Also Read:കരൂർ അപകടം; കോടതിയുടെ ആശങ്കയും മുഖവിലയ്‌ക്കെടുത്തല്ല, സംഘാടനത്തിൽ വലിയ പാളിച്ചകൾ

ജൂൺ നാലിന് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കന്നി ഐപിഎൽ കിരീടത്തിന്റെ വിജയാഘോഷത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും 37 പേർക്കാണ് ജീവൻ നഷ്ടമായത്. 100-ലേറെ പേർക്കാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ ദുരന്തത്തിൽ പരിക്കേറ്റത്. 

Also Read:നെഞ്ചുപൊട്ടി ഉറ്റവർ; ഹൃദയഭേദകം കരൂരിൽ നിന്നുള്ള കാഴ്ചകൾ

ജൂൺ 29-ന് ഒഡീഷയിൽ പൂരി ജഗനാഥ ക്ഷേത്രത്തിന് സമീപമുള്ള ദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചിരുന്നു. അൻപത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ജൂലൈ 27-ന് ഹരിദ്വാറിലെ മാനസദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചിരുന്നു. 28 പേർക്ക്് അപകടത്തിൽ പരിക്കേറ്റു.

Read More:വിജയ്‌യുടെ റാലിയ്ക്കിടെ അപകടം; പ്രധാനമന്ത്രി അനുശോചിച്ചു, സ്റ്റാലിൻ സംഭവസ്ഥലത്തേക്ക്

Actor Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: