scorecardresearch

Vijay Rally Stampede: വിജയ്‌യുടെ റാലിയ്ക്കിടെ അപകടം; പ്രധാനമന്ത്രി അനുശോചിച്ചു, സ്റ്റാലിൻ സംഭവസ്ഥലത്തേക്ക്

Vijay Rally Stampede: ദുരന്തത്തിന് പിന്നാലെ ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടിയന്തര യോഗം വിളിച്ചുചേർത്തു. ഞായറാഴ്ച പുലർച്ചെയോടെ സ്റ്റാലിൻ സംഭവസ്ഥലം സന്ദർശിക്കും

Vijay Rally Stampede: ദുരന്തത്തിന് പിന്നാലെ ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടിയന്തര യോഗം വിളിച്ചുചേർത്തു. ഞായറാഴ്ച പുലർച്ചെയോടെ സ്റ്റാലിൻ സംഭവസ്ഥലം സന്ദർശിക്കും

author-image
WebDesk
New Update
Vijay Rally Stampede

Vijay Rally Stampede Updates

Vijay Rally Stampede Updates: ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നടത്തിയ റാലിയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരൂരിൽ ഉണ്ടായത് ദുഃഖകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരിക്കേറ്റവർ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും മോദി അറിയിച്ചു.

Advertisment

'തമിഴ്‌നാട്ടിലെ കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ദുഷ്‌ക്കരമായ ഈ സമയം മറികടക്കാൻ അവർക്ക് ശക്തി ലഭിക്കട്ടെ. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.'- മോദി കുറിച്ചു.

Also Read:മരണനിരക്ക് ഉയരുന്നു; തമിഴ്‌നാടിനെ നടുക്കി വിജയ്‌യുടെ റാലിയ്ക്കിടയിലെ അപകടം

ദുരന്തത്തിന് പിന്നാലെ ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടിയന്തര യോഗം വിളിച്ചുചേർത്തു. ഞായറാഴ്ച പുലർച്ചെയോടെ സ്റ്റാലിൻ സംഭവസ്ഥലം സന്ദർശിക്കും.

Advertisment

കരൂരിൽ നിന്ന് വരുന്ന വാർത്തകൾ ആശങ്കാജനകമാണെന്ന് സ്റ്റാലിൻ നേരത്തെ പ്രതികരിച്ചിരുന്നു. മന്ത്രിമാരായഎം. സുബ്രഹ്മണ്യം, അൻബിൽ മഹേഷ് , വി സെന്തിൽ ബാലാജിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉന്നതല പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

Also Read:വിജയ്‌യുടെ റാലിയ്ക്കിടെ അപകടം; രണ്ട് മരണം, 13 പേർ ഗുരുതരാവസ്ഥയിൽ

അതേസമയം, സംഭവത്തിൽ ഇതുവരെയും ടിവികെ അധ്യക്ഷൻ വിജയ് പ്രതികരിച്ചിട്ടില്ല. ദുരന്തത്തിന് പിന്നാലെ വിജയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. അതേസമയം, ദുരന്തത്തിന്റെ ഉത്തരവാദിത്വം പോലീസിനാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

കരൂരിലെ വേലുസ്വാമിപുരം പ്രദേശത്ത് വിജയ് നടത്തിയ റാലിയ്ക്കിടയിലാണ് തിക്കും തിരക്കുമുണ്ടായത്. നിലവിൽ 32 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒൻപത് കുട്ടികളും ഉൾപ്പെടുന്നു. അൻപതോളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ച വൈകിട്ട് 7.20 ഓടെയാണ് വിജയുടെ പ്രസംഗം ആരംഭിച്ചത്. ഇത് കേൾക്കാൻ കാത്തുനിന്നവരാണ് അപകടത്തിൽപ്പെട്ടത്. 

Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് അറസ്റ്റിൽ

സംഭവത്തിൽ റാലിയുടെ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. ടിവികെ നിയമങ്ങൾ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ടിവികെ അറിയിച്ചതിനേക്കാൾ കൂടുതൽ ആളുകൾ റാലിയിൽ പങ്കെടുത്തിരുന്നു. ഇത്രയേറെ ആളുകളെ നിയന്ത്രിക്കാനുള്ള പോലീസ് സംവിധാനവും സ്ഥലത്ത് ഉണ്ടായിരുന്നില്ല.

Read More:രാഹുൽ ഗാന്ധി രാഷ്ട്രീയ പക്വത കാണിക്കുന്നു, ബിജെപിയെയും പ്രധാനമന്ത്രിയെയും നേരിട്ട് വെല്ലുവിളിക്കുന്നു: ഡി.രാജ

Tamil Nadu Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: