/indian-express-malayalam/media/media_files/2025/09/27/vijay-stampede-2025-09-27-20-35-52.jpg)
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിയിലുണ്ടായ തിക്കും തിരക്കിലും രണ്ട് പേർ മരിച്ചു. ഇരുപതോളം പേർ കുഴഞ്ഞുവീണു. ഇതിൽ ആറ് പേർ കുട്ടികളാണ്. പരിക്കേറ്റവരിൽ 13 പേരുടെ നില ഗുരുതരമാണ്.
Also Read:ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് സമം: വിജയ്
തമിഴ്‌നാട്ടിലെ കരൂറിലായിരുന്നു ഇന്ന് വിജയ്യുടെ റാലി നടന്നത്. വൻ ജനത്തിരക്കായിരുന്നു റാലിയിൽ അനുഭവപ്പെട്ടത്. ഇതിനിടെയാണ് ഇരുപതോളം പേർ കുഴഞ്ഞുവീണത്. സംഭവത്തിന് പിന്നാലെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് മടങ്ങി.
Also Read:രാഹുൽ ഗാന്ധി തെക്കേ അമേരിക്കയിലേക്ക്; നാല് രാജ്യങ്ങൾ സന്ദർശിക്കും
തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസം?ഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, മന്ത്രി സെന്തിൽ ബാലാജിയോട് കരൂർ ആശുപത്രിയിലേക്ക് പോകാൻ സ്റ്റാലിൻ നിർദേശിച്ചു. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഉടൻ തന്നെ കരൂരിലേക്ക് തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
Read More:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.