scorecardresearch

രാഹുൽ ഗാന്ധി രാഷ്ട്രീയ പക്വത കാണിക്കുന്നു, ബിജെപിയെയും പ്രധാനമന്ത്രിയെയും നേരിട്ട് വെല്ലുവിളിക്കുന്നു: ഡി.രാജ

ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് രാഹുൽ. പ്രതിപക്ഷ നേതാവെന്ന നിലയിൽ വളരെ സജീവമാണ്.

ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് രാഹുൽ. പ്രതിപക്ഷ നേതാവെന്ന നിലയിൽ വളരെ സജീവമാണ്.

author-image
WebDesk
New Update
D Raja

ഡി.രാജ

ന്യൂഡൽഹി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഡി.രാജയെ സിപിഐയുടെ ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. ചണ്ഡീഗഡിൽ നടന്ന 25-ാമത് സിപിഐ പാർട്ടി കോൺഗ്രസിൽവച്ചാണ് രാജയെ തിരഞ്ഞെടുത്തത്. ഇന്ത്യാ സഖ്യത്തിന്റെ നിലവിലെ അവസ്ഥ, സഖ്യത്തെ ശക്തിപ്പെടുത്തുന്നതിൽ സിപിഐയുടെ പങ്ക്, രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി, സമകാലിക ഇന്ത്യയിൽ മാർക്സിസത്തിന്റെ പ്രസക്തി എന്നിവയെക്കുറിച്ച് ദി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ഡി.രാജ വിശദീകരിച്ചു.

Advertisment

Also Read: ഐക്യരാഷ്ട്രസഭയിൽ നെതന്യാഹുവിന് കൂക്കി വിളി, ഇറങ്ങിപ്പോക്ക്; ഗാസയിലെ ജോലി പൂർത്തിയാക്കുമെന്ന് പ്രസംഗം

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് രാജയുടെ മറുപടി ഇതായിരുന്നു. ''രാഹുൽ ഗാന്ധി നല്ലൊരു രാഷ്ട്രീയക്കാരനായി വളർന്നുവരികയാണ്. അടുത്തിടെ അദ്ദേഹം ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തു, അവിടെ ഞങ്ങൾ വോട്ടർ പട്ടികയിലെ ക്രമക്കേടിനെക്കുറിച്ച് ചർച്ച ചെയ്തു. മഹാരാഷ്ട്രയിൽ നിന്നും മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി സംഭവങ്ങൾ രാഹുൽ ഉദാഹരണമായി ചൂണ്ടിക്കാട്ടി. രാഹുൽ ഇപ്പോൾ രാഷ്ട്രീയ പക്വത പ്രകടിപ്പിക്കുന്നു, സെൻസിറ്റീവ് വിഷയങ്ങൾ ഏറ്റെടുക്കുകയും ബിജെപിയെയും പ്രധാനമന്ത്രിയെയും നേരിട്ട് വെല്ലുവിളിക്കുകയും ചെയ്യുന്നു.''

രാഹുൽ ഗാന്ധിക്ക് ഇന്ത്യാ സഖ്യത്തെയും പ്രതിപക്ഷ പാർട്ടികളെയും ദേശീയതലത്തിൽ നയിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ, ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് രാഹുലെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം വളരെ സജീവമാണെന്നും പ്രധാന വിഷയങ്ങൾ ഏറ്റെടുക്കുന്നുവെന്നായിരുന്നു രാജയുടെ മറുപടി.

Advertisment

Also Read: അറസ്റ്റ് ഭയം; യുറോപ്യൻ വ്യോമപാത ഒഴിവാക്കി നെതന്യാഹുവിന്റെ സഞ്ചാരം

ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താൻ സിപിഐ എങ്ങനെയാണ് പദ്ധതിയിടുന്നതെന്ന ചോദ്യത്തിനും രാജ പ്രതികരിച്ചു. ''ഇന്ത്യാ സഖ്യം രൂപീകരിച്ചതു മുതൽ സിപിഐ ഭാഗമാണ്. പട്നയിൽ നടന്ന ആദ്യ യോഗത്തിൽ ഞാൻ പങ്കെടുത്തു, അവിടെ വച്ച് ഞങ്ങൾ ബിജെപിയെ പരാജയപ്പെടുത്തുക, രാഷ്ട്രത്തെ രക്ഷിക്കുക എന്ന ദൃഢനിശ്ചയം എടുത്തു. ഐക്യം ശക്തിപ്പെടുത്തുന്നതിനും സഖ്യത്തിന്റെ അജണ്ട വ്യക്തമാക്കുന്നതിനും ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്. ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഞങ്ങൾ നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്.''

Also Read: ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് അറസ്റ്റിൽ

ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന് വിനാശകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത്: ഭരണഘടന സംരക്ഷിക്കണമെങ്കിൽ, ജനാധിപത്യം സംരക്ഷിക്കപ്പെടണം, സാമൂഹിക നീതിയുടെയും ഫെഡറലിസത്തിന്റെയും ആശയങ്ങൾ സംരക്ഷിക്കപ്പെടണം - അപ്പോൾ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണം. അല്ലെങ്കിൽ, എല്ലാവരും ഭയപ്പെടുന്നതുപോലെ, ഇന്ത്യ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിലേക്ക് വഴുതിവീഴാം. അത് സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Read More: യെമനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ലക്ഷ്യം ഹൂതി കേന്ദ്രങ്ങൾ

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: