/indian-express-malayalam/media/media_files/2025/06/07/tb34wQKjIEKFyXBkk7jA.jpg)
ബെഞ്ചമിൻ നെതന്യാഹ
ടെൽ അവീവ്: ഗാസയിലെ യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി)യുടെ അറസ്റ്റ് ഭയന്ന് വിമാനയാത്രയുടെ പാത മാറ്റി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ന്യൂയോർക്കിലേക്ക് പോകുന്നതിന് യൂറോപ്പിലെ ഭൂരിഭാഗം വ്യോമപാതയും ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്.
Also Read:യെമനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ലക്ഷ്യം ഹൂതി കേന്ദ്രങ്ങൾ
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിന് പങ്കെടുക്കാനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനുമാണ് ഇസ്രയേൽ നേതാക്കളുടെ ഔദ്യോഗിക ജെറ്റായ വിങ്സ് ഓഫ് സിയോണിൽ നെതന്യാഹു യാത്ര തിരിച്ചത്. യൂറോപ്യൻ വ്യോമപാത ഒഴിവാക്കിയതിലൂടെ ജെറ്റിന് ഏകദേശം 600 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വന്നുവെന്നാണ് ഫ്ളൈറ്റ് ട്രാക്കിങ് ഡാറ്റകൾ കാണിക്കുന്നത്.
Also Read:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 40 പേർ കൊല്ലപ്പെട്ടു
എന്നാൽ സംഭവത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. ഫ്ളൈറ്റ് റഡാർ 24 പ്രകാരം ഗ്രീസിന്റെയും ഇറ്റലിയുടെയും വ്യോമപാത ഉപയോഗിച്ചാണ് നെതന്യാഹു സഞ്ചരിച്ചത്. ഇസ്രയേൽ തങ്ങളോട് ഫ്രഞ്ച് വ്യോമപാത ഉപയോഗിക്കട്ടെയെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഫ്രാൻസ് അനുമതി നൽകിയിരുന്നുവെന്നും ഫ്രഞ്ച് നയതന്ത്രഞ്ജനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അവസാനം ഈ വ്യോമപാത ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ഗ്രീസ്, ഇറ്റലി, ഫ്രാൻസ് വഴിയായിരുന്നു നെതന്യാഹു അമേരിക്കയിലേക്ക് സഞ്ചരിച്ചത്. ഗാസയിൽ ഇസ്രയേൽ നടത്തിയ മനുഷ്യത്വരഹിതമായ കൂട്ടക്കുരുതിയിലാണ് കഴിഞ്ഞ വർഷം നവംബറിൽ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെയും ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Also Read:ഗാസയിൽ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡറെ വധിച്ച് ഐഡിഎഫ്
അതിർത്തിയിൽ നെതന്യാഹു എന്ന് പ്രവേശിച്ചാലും അറസ്റ്റ് ചെയ്യുമെന്ന് ഐസിസി അംഗങ്ങളായ ചില യൂറോപ്യൻ രാഷ്ട്രങ്ങൾ അറിയിച്ചിരുന്നു. ഇത് പേടിച്ചാണ് നെതന്യാഹു സഞ്ചാരപാത മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read More:വീണ്ടും ട്രംപിന്റെ താരിഫ്; ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് നൂറ് ശതമാനം നികുതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.