/indian-express-malayalam/media/media_files/2025/09/28/vijay-stampede-12-2025-09-28-12-25-51.jpg)
Vijay Rally Stampede Updates
Vijay Rally Stampede Updates:ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് മരിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയുടെ സംസ്ഥാന പര്യടനം നിർത്തിവെച്ചു. ഞായറാഴ്ച രാവിലെ വിജയ് ടിവികെയുടെ എക്‌സിക്യൂട്ടീവ് യോഗം ഓൺലൈനായി വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ ധനസഹയവും പ്രഖ്യാപിച്ചു. ചികിത്സയിൽ ഉള്ളവർക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായ വും പ്രഖ്യാപിച്ചു. എക്‌സിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചത്. 'സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യങ്ങളാണ് ശനിയാഴ്ച കരുരിൽ ഉണ്ടായത്. പ്രിയപ്പെട്ടവരുടെ വിയോഗത്തിലുള്ള വേദന എങ്ങനെ പ്രകടിപ്പിക്കണമെന്ന് പോലും അറിയില്ല'- വിജയ് എക്‌സിൽ കുറിച്ചു.
Also Read:ആവർത്തിക്കുന്ന ദുരന്തങ്ങൾ; തിക്കും തിരക്കും മൂലം ഈ വർഷം ഉണ്ടായത് എട്ട് അപകടങ്ങൾ
നേരത്തെ, സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ധനസഹായവും ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിന് പിന്നാലെ ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
Also Read:കരുർ ദുരന്തം; വിജയ്‌യുടെ വീടിന് കർശന സുരക്ഷ ഏർപ്പെടുത്തി പോലീസ്
അതേസമയം, ദുരന്തത്തിന് പിന്നാലെ ടിവികെ ജനറൽ സെക്രട്ടറി പുസി ആനന്ദ് ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ടിവികെ അധ്യക്ഷൻ വിജയിയെ കേസിൽ പ്രതിചേർത്തിട്ടില്ല. എന്നാൽ യോഗത്തിന് പോലീസ് നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നെന്ന് ടിവികെയുടെ അഭിഭാഷകൻ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് കുട്ടികളടക്കം 40 പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. മരിച്ചവരിൽ 14 പേർ സ്ത്രീകളാണ്. നിരവധി പേർ ആശുപത്രിയിൽ തുടരുകയാണ്.പരിക്കേറ്റ പലരെയും ഉടൻ തന്നെ കരൂർ മെഡിക്കൽ കോളജടക്കമുള്ള ആശുപത്രികളിൽ എത്തിച്ചെങ്കിലും പലരും കുഴഞ്ഞു വീഴുകയായിരുന്നു. വിജയ് സംസാരിക്കുന്നതിനിടെ മൈതാനത്തുണ്ടായിരുന്ന ചിലർ ബോധരഹിതരായി വീണതാണ് ദുരന്തത്തിന് തുടക്കമിട്ടത്. തുടർന്ന് വിജയ് പ്രസംഗം നിർത്തിവച്ച് രക്ഷാപ്രവർത്തനത്തിന് പൊലീസിന്റെ സഹായം അഭ്യർഥിച്ചു.
Also Read: കരൂർ അപകടം; കോടതിയുടെ ആശങ്കയും മുഖവിലയ്‌ക്കെടുത്തല്ല, സംഘാടനത്തിൽ വലിയ പാളിച്ചകൾ
ആംബുലൻസുകൾ സ്ഥലത്തെത്താൻ ഏറെ ബുദ്ധിമുട്ടി. അണികളെ പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് പറഞ്ഞയച്ചത്. ദുരന്തത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ശേഷവും പിരിഞ്ഞുപോകാതിരുന്നതിനാലാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ജനബാഹുല്യം കാരണം ആംബുലൻസുകൾ ഉൾപ്പെടെ എത്താൻ വൈകിയതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
Read More:നെഞ്ചുപൊട്ടി ഉറ്റവർ; ഹൃദയഭേദകം കരൂരിൽ നിന്നുള്ള കാഴ്ചകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.