scorecardresearch

Vijay Rally Stampede: കരൂർ ദുരന്തം; എഫ്‌ഐആറിൽ വിജയ്‌യുടെ പേരില്ല, ജാഗ്രതയോടെ സർക്കാർ നീക്കങ്ങൾ

Vijay Rally Stampede: നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറിൽ രേഖപ്പെടുത്തി

Vijay Rally Stampede: നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറിൽ രേഖപ്പെടുത്തി

author-image
WebDesk
New Update
Vijay Stampede121

Vijay Rally Stampede Updates (Express photo by Arun Janardhanan)

Vijay Rally Stampede: ചെന്നൈ: തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയുടെ പേര് ഒഴിവാക്കി കരുർ ദുരന്തത്തിലെ പോലീസ് എഫ്‌ഐആർ. ടിവികെയിലെ രണ്ടാം നിര, മൂന്നാം നിര നേതാക്കൾക്കെതിരെയാണ് നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിച്ചെന്ന് എഫ്ഐആറിൽ പരാമർശമുണ്ട്. 

Advertisment

നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറിൽ രേഖപ്പെടുത്തി. പരിപാടിക്കിടെ ബോധരഹിതരായി 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങൾക്ക് ബോധക്ഷയവും ശ്വാസതടസ്സവുമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു. 

Also Read:കരൂർ ദുരന്തം: ടിവികെയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; വിജയ്‌യുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന

പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകർന്നു വീണെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് തകർന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25000 പേർ പങ്കെടുത്തെന്ന് എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു.

Advertisment

സംഭവത്തിൽ ജാഗ്രതയോടെയാണ് സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ സർക്കാരിന്റെ നീക്കം. പ്രതിപ്പട്ടികയിൽ വിജയ്‌യുടെ പേര് ഉൾപ്പെടുത്തുന്നത് ഡിഎംകെയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നുള്ള വ്യാഖ്യാനം വരാൻ സാധ്യതയുണ്ട്. കൂടാതെ വിജയ്‌ക്കെതിരായ ഏതൊരു അടിയന്തര നടപടിയും അറസ്റ്റ്, ചോദ്യം ചെയ്യൽ, എഫ്ഐആറിൽ പരാമർശം പോലും സംസ്ഥാനത്തെ ഏറ്റവും മികച്ച സിനിമാ ആരാധകനായ അദ്ദേഹത്തോടുള്ള സഹതാപ തരംഗത്തിന് കാരണമാകുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. ഇത് ഒഴിവാക്കാനാണ് പ്രതിപട്ടികയിൽ നിന്ന് വിജയ്‌യുടെ പേര് ഒഴിവാക്കിയത്. 

Also Read:കരൂർ ദുരന്തം; മരണം 40 ആയി; സംസ്ഥാനപര്യടനം നിർത്തി വിജയ്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം സഹായധനം

സംഭവം അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അരുണ ജഗദീശിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മതി വിജയ്‌ക്കെതിരെ നടപടിയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടലും സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. 

Also Read:ആവർത്തിക്കുന്ന ദുരന്തങ്ങൾ; തിക്കും തിരക്കും മൂലം ഈ വർഷം ഉണ്ടായത് എട്ട് അപകടങ്ങൾ

അതേസമയം കരൂർ ദുരന്തം സർക്കാർ ഗൂഢാലോചനയുടെ ഫലമെന്ന് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ പറഞ്ഞു. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം. ഡിഎംകെ നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിലുള്ള പ്രതികാരമാണെന്നും ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കരൂരിൽ സംഭവിച്ചതിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷണം വേണമെന്നും ടിവികെ സത്യവാങ്മൂലത്തിൽ പറയുന്നു.

Read More: കരൂർ അപകടം; കോടതിയുടെ ആശങ്കയും മുഖവിലയ്‌ക്കെടുത്തല്ല, സംഘാടനത്തിൽ വലിയ പാളിച്ചകൾ

Tamil Nadu Actor Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: