/indian-express-malayalam/media/media_files/2025/09/29/vijay-stamede1232-2025-09-29-17-04-31.jpg)
ബോംബ് ഭീഷണിയെ തുടർന്ന് നടൻ വിജയ്‌യുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു
ചെന്നൈ: തമിഴ് വെട്രികഴകം അധ്യക്ഷനും നടനുമായ വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി. തമിഴ്‌നാട് ഡിജിപി ഇമെയിലിലേക്കാണ് ബോബംബ് സന്ദേശം എത്തിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരുർ ദുരന്തത്തിന് പിന്നാലെ വിജയ്‌യുടെ ചെന്നൈയിലുള്ള വീടിന് കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വീട് സ്ഥിതി ചെയ്യുന്ന റോഡിന്റെ ഇരുവശത്തും പോലീസ് ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഭീഷണി സന്ദേശം പോലീസിന് ലഭിക്കുന്നത്.
ബോംബ് ഭീഷണിയ്ക്ക് പിന്നാലെ ചെന്നൈയിലെ വിജയ്‌യുടെ നീലാങ്കരൈ എന്ന് വസതിയിൽപോലീസ് പരിശോധന നടത്തി. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസ്വഭാവികമായ ഒന്നും പരിശോധനയിൽ കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Also Read:കരൂർ ദുരന്തം; എഫ്‌ഐആറിൽ വിജയ്‌യുടെ പേരില്ല, ജാഗ്രതയോടെ സർക്കാർ നീക്കങ്ങൾ
അതേസമയം, കരൂർ ദുരന്തത്തിന് പിന്നാലെ ചെന്നൈയിലെ നീലങ്കരെയിലെ വീട്ടിലെത്തിയ വിജയ് തിങ്കളാഴ്ച രാവിലെ പട്ടിണമ്പാക്കത്തുള്ള നടന്റെ മറ്റൊരു വീട്ടിലേക്ക് മാറി. ഈ വീടിനും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ നടൻ ആരുമായും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നില്ലെന്നാണ് വിവരം.
Also Read:കരൂർ ദുരന്തം: ടിവികെയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; വിജയ്‌യുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന
നേരത്തെ കരൂർ ദുരന്തത്തിൽ വിജയ്‌യുടെ പേര് പ്രതിപട്ടികയിൽ നിന്നൊഴിവാക്കിയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ടിവികെയിലെ രണ്ടാം നിര, മൂന്നാം നിര നേതാക്കൾക്കെതിരെയാണ് നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിച്ചെന്ന് എഫ്ഐആറിൽ പരാമർശമുണ്ട്.
നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറിൽ രേഖപ്പെടുത്തി. പരിപാടിക്കിടെ ബോധരഹിതരായി 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങൾക്ക് ബോധക്ഷയവും ശ്വാസതടസ്സവുമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു.
Also Read:കരൂർ ദുരന്തം; മരണം 40 ആയി; സംസ്ഥാനപര്യടനം നിർത്തി വിജയ്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം സഹായധനം
പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകർന്നു വീണെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് തകർന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25000 പേർ പങ്കെടുത്തെന്ന് എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു.
Read More: കരുർ ദുരന്തം; വിജയ്‌യുടെ വീടിന് കർശന സുരക്ഷ ഏർപ്പെടുത്തി പോലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us