scorecardresearch

ആർട്ടിക്കിൾ 370 റദ്ദാക്കാൻ മുൻകൈ എടുത്തത് വെങ്കയ്യ നായിഡുവെന്ന് മോദി

മുൻ ഉപരാഷ്ട്രപതിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് നായിഡുവിനെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

മുൻ ഉപരാഷ്ട്രപതിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് നായിഡുവിനെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

author-image
WebDesk
New Update
Vn

വെങ്കയ്യ നായിഡു (ഫയൽ ചിത്രം)

ഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കുന്ന നിയമം രാജ്യസഭയിൽ കൊണ്ടുവരാൻ മുൻകൈ എടുത്തത്  ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം സാധ്യമാക്കാൻ ഒരുപാട് സഹപ്രവർത്തകരും പാർട്ടി നേതാക്കളും ഒരുമിച്ച് പ്രവർത്തിച്ചു, എന്നാൽ ഇത്തരമൊരു സെൻസിറ്റീവ് ബില്ലിൽ രാജ്യസഭയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും അത് പാസാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തത് വെങ്കയ്യ നായിഡുവാണെന്ന് മോദി പറഞ്ഞു. നായിഡുവിന്റെ ജീവിതത്തെയും രാഷ്ട്രീയ യാത്രയെയും കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. 

Advertisment

ഹൈദരാബാദിലെ ഗച്ചിബൗളിയിലെ അൻവയ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ, ന്യൂഡൽഹിയിൽ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് പ്രധാനമന്ത്രി പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. 2017 നും 2022 നും ഇടയിൽ നായിഡു ഇന്ത്യയുടെ വൈസ് പ്രസിഡന്റം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ രാജ്യസഭയുടെ എക്‌സ് ഒഫീഷ്യോ ചെയർമാനുമായിരുന്നു എന്നത് ശ്രദ്ധേയമാണ്.

വെങ്കയ്യ നായിഡു - സേവനത്തിലെ ജീവിതം' ഒരു ജീവചരിത്രവും, 'സെലിബ്രേറ്റിംഗ് ഭാരത് - ഇന്ത്യയുടെ 13-ാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡുവിന്റെ ദൗത്യവും സന്ദേശവും', വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും വൈസ് പ്രസിഡന്റിന്റെ മുൻ സെക്രട്ടറിയും സമാഹരിച്ച ഫോട്ടോ പുസ്തകവുമാണ് പ്രകാശനം ചെയ്തത്. തെലുങ്കിലെ ജീവചരിത്രം 'മഹാനേത - എം വെങ്കയ്യ നായിഡുവിന്റെ ജീവിതവും യാത്രയും' എന്ന പേരിൽ സഞ്ജയ് കിഷോർ എഴുതിയതാണ്.

തന്റെ പ്രസംഗത്തിനിടെ വെങ്കയ്യ നായിഡു ബിജെപിക്ക് പ്രചോദനമാണെന്ന് മോദി വിശേഷിപ്പിച്ചു. "വെങ്കയ്യ നായിഡു ബിജെപിയുടെ തലവനായിരിക്കുമ്പോഴും മന്ത്രിയായും ഉപരാഷ്ട്രപതിയായും രാജ്യസഭാ ചെയർമാനായും സർക്കാരിലിരിക്കുമ്പോഴും അദ്ദേഹത്തോടൊപ്പം ദീർഘകാലം പ്രവർത്തിക്കാൻ എനിക്കും നിരവധി സഹപ്രവർത്തകർക്കും അവസരം ലഭിച്ചു. ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു കർഷക കുടുംബത്തിൽ നിന്ന് വന്ന അദ്ദേഹം വലിയ ഉയരങ്ങൾ കീഴടക്കുകയും പ്രധാനപ്പെട്ട സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളും കാഴ്ചപ്പാടുകളും എല്ലാവർക്കും പ്രചോദനമാണ്" മോദി പറഞ്ഞു.

Advertisment

Read More

Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: