scorecardresearch

Nilambur By Election: അൻവറിന് വീണ്ടും തിരിച്ചടി; മുന്നണിയിൽ എടുക്കേണ്ട സാഹചര്യമില്ലെന്ന് വി.ഡി.സതീശൻ

Nilambur By Election: നേരത്തെ അൻവറിന്റെ മുന്നണി പ്രവേശനത്തിന് അനുകൂലമായാണ് മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ.മുരളീധരനും പ്രതികരിച്ചത്

Nilambur By Election: നേരത്തെ അൻവറിന്റെ മുന്നണി പ്രവേശനത്തിന് അനുകൂലമായാണ് മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ.മുരളീധരനും പ്രതികരിച്ചത്

author-image
WebDesk
New Update
news

വി.ഡി.സതീശൻ

Nilambur By Election: കൊച്ചി: പി.വി. അൻവറിന്റെ യു.ഡി.എഫ്. പ്രവേശനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് സൂചന നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്. വിലപേശൽ രാഷ്ട്രീയത്തിന് മുന്നിൽ തലകുനിക്കില്ല. പി.വി. അൻവറിനെ മുന്നണിയിൽ എടുക്കേണ്ട സാഹചര്യം നിലവിലില്ല- സതീശൻ പറഞ്ഞു. 

Advertisment

Also Read:പരാജയത്തിനിടയിലും ചില ആഹ്ളാദങ്ങൾ; നിലമ്പൂർ തിരഞ്ഞെടുപ്പിന് പിന്നാലെ കുറിപ്പുമായി എം.സ്വരാജ്

അതേസമയം, അൻവറിന്റെ മുന്നണി പ്രവേശനം ചർച്ച ചെയ്യുമെന്ന്  കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. അൻവറിനെ ഞങ്ങൾ കൂട്ടാത്തതല്ല, സ്വയം അകന്നുപോയതാണ്. അൻവറിൻറെ പ്രവേശനം ചർച്ച ചെയ്യുമെന്നും തിരഞ്ഞടുപ്പ് ഫലം അവലോകനം ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. 

നേരത്തെ അൻവറിന്റെ മുന്നണി പ്രവേശനത്തിന് അനുകൂലമായാണ്  മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ.മുരളീധരനും പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ ഇതുവരെ പി.വി. അൻവർ പ്രതികരിച്ചിട്ടില്ല. 

Advertisment

Also Read:കോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്; ഇത് ഷൗക്കത്തിൻറെ 'മധുര പ്രതികാരം'

അതേസമയം, വിജയത്തിന് പിന്നാലെ ആര്യാടൻ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടു. ഇരുവരും പരസ്പരം മധുരം കൈമാറി. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിന് വേണ്ടിയാണ് ഷൗക്കത്ത് എത്തിയത്. വളരെ സന്തോഷമുണ്ട്, ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ വിജയമാണിതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണ് നടത്തുവാൻ കഴിഞ്ഞത് അതിന് നിയോഗമാകാൻ ഷൗക്കത്തിന് സാധിച്ചുവെന്നും എല്ലാവിധ ആശംസകളും വിജയങ്ങളും ഷൗക്കത്തിന് നേരുകയാണെന്ന് ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. നിലമ്പൂരിലെ ലീഗിന്റെ പ്രവർത്തനത്തിന് ഷൗക്കത്ത് നേതാക്കളോട് നന്ദി പറഞ്ഞു.

Also Read:നന്ദിയുണ്ട് മാഷേ; എം.വി.ഗോവിന്ദന് പരോക്ഷ വിമർശനവുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്

നിലമ്പൂരിൽ തനിക്കും കോൺഗ്രസിനും മുന്നേ പ്രവർത്തനം തുടങ്ങിയത് ലീഗാണ്. താഴെത്തട്ടിലുള്ള അണികളെ സജ്ജീകരിക്കാൻ മുസ്ലിം ലീഗിനായി. കോൺഗ്രസിനെക്കാൾ മുന്നേ മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചത് മുസ്ലിം ലീഗ് ആയിരുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

Read More

കരുത്തുകാട്ടി പി.വി. അൻവർ; നേടിയത് 19946 വോട്ടുകൾ

Nilambur By Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: