/indian-express-malayalam/media/media_files/2025/06/24/swaraj-new-2025-06-24-17-55-24.jpg)
എം.സ്വരാജ്
Nilambur By Election: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവിയിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി എം സ്വരാജ്. തൻറെ തോൽവി സകല നിറത്തിലുള്ള വർഗീയ ഭീകരവാദികളും ആഘോഷിക്കുകയാണെന്ന് എം.സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
Also Read:കോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്; ഇത് ഷൗക്കത്തിൻറെ 'മധുര പ്രതികാരം'
എൽ.ഡി.എഫിൻറെ പരാജയവും യു.ഡി.എഫിൻറെ വിജയവും തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുകയാണെന്നും സ്വരാജ് കുറിച്ചു. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണമെന്നും സ്വരാജ് ചോദിക്കുന്നു. പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ എന്ന തലക്കെട്ടോടെയാണ് സ്വരാജിൻറെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
Also Read:നന്ദിയുണ്ട് മാഷേ; എം.വി.ഗോവിന്ദന് പരോക്ഷ വിമർശനവുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്
ഒരേ സമയം സംഘപരിവാരും ജമാഅത്തെ ഇസ്ലാമിയും കൈകോർത്ത് നിന്ന് ആക്രമിക്കുന്നുവെങ്കിൽ സകല നിറത്തിലുള്ള വർഗീയ ഭീകരവാദികൾ ഒരുമിച്ച് ആക്രമിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്നും എം സ്വരാജ് കുറിച്ചു. സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം സൈബറിടത്തിൽ വൈറലായിട്ടുണ്ട്.
അതേസമയം, നിലമ്പൂരിലെ പരാജയം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. നിലമ്പൂർ ഇടത് മണ്ഡലമല്ല. ചരിത്രപരമായി നിലമ്പൂർ ഇടത് മണ്ഡലമല്ല. തോൽവി പഠിക്കും, ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കും. തുടർഭരണ പ്രതീക്ഷകളെ നിലമ്പൂർ ഫലം സ്വാധീനിക്കില്ലെന്നും ബേബി പറഞ്ഞു.
Also Read:കരുത്തുകാട്ടി പി.വി. അൻവർ; നേടിയത് 19946 വോട്ടുകൾ
നിലമ്പൂർ സ്ഥിരമായി യു.ഡി.എഫ് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ്. ഒരു സ്വതന്ത്രനെ നിർത്തിയാണ് എൽ.ഡി.എഫ് അവിടെ മുൻകാലങ്ങളിൽ വിജയിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. സ്വരാജ് നല്ല സ്ഥാനാർഥിയായിരുന്നെന്നും തോൽവി വ്യക്തിപരമല്ലെന്നും എം.എ ബേബി പറഞ്ഞു.
Read More
'അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'; നന്ദന പ്രകാശിന്റെ വൈകാരിക പോസ്റ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.