scorecardresearch

ഉത്തരകാശി ടണലിൽ കുടുങ്ങിയവരെ മണിക്കൂറൂകൾക്കകം പുറത്തെത്തിക്കാമെന്ന് പ്രതീക്ഷ

ഉത്തര കാശിയിലെ ടണലിൽ കുടുങ്ങിയ 41 ജീവനക്കാരെ പുറത്തെത്തിക്കാനുള്ള നീക്കങ്ങളിൽ വലിയ പുരോഗതി. ടണലിന് അകത്തുകൂടിയുള്ള തുരങ്ക ദൌത്യം പകുതി ദൂരം പിന്നിട്ടുവെന്നാണ് വിവരം ലഭിക്കുന്നത്. നാളെ രാവിലെയോടെ ദൌത്യം ഫലം കാണും.

ഉത്തര കാശിയിലെ ടണലിൽ കുടുങ്ങിയ 41 ജീവനക്കാരെ പുറത്തെത്തിക്കാനുള്ള നീക്കങ്ങളിൽ വലിയ പുരോഗതി. ടണലിന് അകത്തുകൂടിയുള്ള തുരങ്ക ദൌത്യം പകുതി ദൂരം പിന്നിട്ടുവെന്നാണ് വിവരം ലഭിക്കുന്നത്. നാളെ രാവിലെയോടെ ദൌത്യം ഫലം കാണും.

author-image
WebDesk
New Update
Express photo | Chitral Khambhati

Express photo by Chitral Khambhati

ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയ 41 ജീവനക്കാരെ പുറത്തെത്തിക്കാനുള്ള നീക്കങ്ങളിൽ വലിയ പുരോഗതി. ടണലിന് അകത്തുകൂടിയുള്ള തുരങ്ക ദൌത്യം പകുതി ദൂരം പിന്നിട്ടുവെന്നാണ് വിവരം ലഭിക്കുന്നത്. തുരങ്കം 18 മീറ്റർ ദൂരം കൂടി തുരന്നാൽ രക്ഷാദൌത്യം ഫലം കാണുമെന്നാണ് പുതിയ വിവരം. നാളെ രാവിലെയോടെ രക്ഷാസംഘം ഈ ദൂരം തുരന്നെത്തുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ ഓഗർ മെഷീൻ ഉപയോഗിച്ച് ഇതിനോടകം 39 മീറ്റർ തുരങ്കം തുരന്ന് അകത്തുള്ളവരെ പുറത്തെത്തിക്കാനുള്ള പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി വീണ്ടും ഫോണിൽ സംസാരിച്ചു. തുരങ്കത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തെക്കുറിച്ചും കുടുങ്ങിപ്പോയ തൊഴിലാളികൾക്ക് ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളും പുതിയ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും അന്താരാഷ്‌ട്ര ടണലിംഗ് വിദഗ്ധരും തമ്മിലുള്ള ഏകോപനത്തോടെ രക്ഷാപ്രവർത്തനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നല്ല പുരോഗതിയുണ്ടെന്നും ധാമി വിശദീകരിച്ചു.

നേരത്തെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും ടൂറിസം വകുപ്പിലെ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനുമായ ഭാസ്കർ ഖുൽബെ പറഞ്ഞു. ഇന്ന് അർധരാത്രിയോടെയോ, അല്ലെങ്കിൽ നാളെ രാവിലെയോടെയോ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 900 എംഎം വ്യാസമുള്ള നാല് പൈപ്പുകളും 800 എംഎം വ്യാസമുള്ള മൂന്ന് പൈപ്പുകളും ഇതിനോടകം തുരങ്കത്തിൽ സ്ഥാപിച്ചുകഴിഞ്ഞു. പുറത്ത് ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.

രക്ഷാദൌത്യത്തിന്റെ പത്താം ദിവസമായ ഇന്നലെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ വീഡിയോ ലഭിച്ചിരുന്നു. ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ പ്രതീക്ഷ സമ്മാനിച്ചിരുന്നു. തുരങ്കത്തിനകത്ത് അകപ്പെട്ടവർക്ക് കുടിക്കാനുള്ള വെള്ളവും ആവശ്യത്തിന് ഓക്സിജനും ഉണ്ടെന്ന് ദേശീയ ദുരന്തനിവാരണ സേനാംഗമായ ലഫ്റ്റനന്റ് ജനറൽ സയ്ദ് അദ ഹസ്നൈൻ വെളിപ്പെടുത്തി. അവർക്ക് ആവശ്യത്തിനുള്ള സ്ഥലവും അതിനകത്തുണ്ടെന്നും സൈനിക ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Advertisment

തിങ്കളാഴ്ച, 41 തൊഴിലാളികൾക്ക് ആവശ്യമായ അളവിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനായി രക്ഷാസംഘത്തിന് സാധിച്ചിരുന്നു. തകർന്ന സിൽക്യാര-ബാർകോട്ട് തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആറ് ഇഞ്ച് വീതിയുള്ള പൈപ്പ്ലൈനിലൂടെയാണ് ഭക്ഷണ സാധനങ്ങൾ അകത്തേക്ക് എത്തിച്ചത്.

Read More Related News Stories Here

rescue mission utharakhand tunnel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: