scorecardresearch

നാഷണൽ ഹെറാൾഡ് കേസ്: ഗാന്ധികുടുംബവുമായി ബന്ധമുള്ള സ്ഥാപനത്തിന്റെ 750 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

"ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പരിഭ്രാന്തിയുടെ വ്യക്തമായ സൂചന"യാണ് ഇഡി നടപടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു

"ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പരിഭ്രാന്തിയുടെ വ്യക്തമായ സൂചന"യാണ് ഇഡി നടപടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു

author-image
WebDesk
New Update
National Herald Delhi

2013-ൽ സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പത്രം ഏറ്റെടുക്കുന്നതിൽ ഗാന്ധിമാരുടെ ഭാഗത്തുനിന്ന് വഞ്ചനയും ഫണ്ട് ദുരുപയോഗവും ആരോപിച്ചായിരുന്നു പരാതി

നാഷണൽ ഹെറാൾഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച അസോസിയേറ്റഡ് ജേണൽസിന്റെ 751.9 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

Advertisment

“751.9 കോടി രൂപയുടെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടാൻ ഇ ഡി  ഉത്തരവ് പുറപ്പെടുവിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിഎംഎൽഎ, 2002 പ്രകാരം അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ  അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എ ജെ എൽ ) ന്റെ കൈവശം ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്ഥാവര സ്വത്തുക്കളുടെ രൂപത്തിൽ ഡൽഹി, മുംബൈ, ലഖ്‌നൗ തുടങ്ങി ഇന്ത്യയിലെ പല നഗരങ്ങളിലും വ്യാപിച്ചുകിടക്കുന്നു. 661.69 കോടിയും യംഗ് ഇൻഡ്യൻ (YI) ന്റെ കൈവശം 2000 കോടി രൂപയോളം ഈ കുറ്റകൃത്യത്തിലൂടെയുള്ള വരുമാനമുണ്ട്. എജെഎല്ലിന്റെ ഇക്വിറ്റി ഷെയറുകളിൽ നിക്ഷേപത്തിന്റെ രൂപത്തിൽ 90.21 കോടി രൂപയും,” എന്ന് കേന്ദ്ര അന്വേഷണ ഏജൻസി എക്‌സിലെ (മുൻ ട്വിറ്റർ) പോസ്റ്റിലൂടെ അറിയിച്ചു.

പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനും അതിന്റെ ഹോൾഡിങ് കമ്പനിയായ യംഗ് ഇന്ത്യയ്ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി ആ അറിയിപ്പിൽ പറയുന്നു.

“എജെഎല്ലിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതിന്റെ റിപ്പോർട്ടുകൾ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരിഭ്രാന്തിയുടെ വ്യക്തമായ സൂചനയാണ്.” എന്ന് വാർത്തയോട് പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Advertisment

 “ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ പരാജയം നോക്കിനിൽക്കെ, ബിജെപി സർക്കാർ തങ്ങളുടെ ഏജൻസികളെ ദുരുപയോഗം ചെയ്യാൻ നിർബന്ധിതരാകുന്നു. ഈ ശ്രമവും പരാജയപ്പെടുകയും തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയും ചെയ്യും.” അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ബിജെപി സ്ഥാപനം തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണ ഏജൻസികളെ  ദുരുപയോഗം ചെയ്യുന്ന ഈ രീതി പുതിയതല്ല, ഇപ്പോൾ ഇത് മുഴുവൻ രാജ്യത്തിനും മുന്നിൽ തുറന്നുകാട്ടപ്പെടുന്നു. നാഷണൽ ഹെറാൾഡ് സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്വാതന്ത്ര്യ സമരത്തിൽ അതിന്റെ പങ്കിനെക്കുറിച്ച് അഭിമാനിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് സ്ഥാപിതമായ ആദർശങ്ങൾക്കായി ഞങ്ങൾ പോരാടുന്നത് തുടരും..” അദ്ദേഹം പറഞ്ഞു.

ഡൽഹി കോടതിയിൽ 2013-ൽ ബിജെപിയുടെ സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പത്രം ഏറ്റെടുക്കുന്നതിൽ ഗാന്ധിമാരുടെ ഭാഗത്തുനിന്ന് വഞ്ചനയും ഫണ്ട് ദുരുപയോഗവും ആരോപിച്ചായിരുന്നു പരാതി. കേസിൽ സോണിയയ്ക്കും രാഹുലിനും 2015 ഡിസംബറിൽ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

എജെഎൽ കോൺഗ്രസിന് നൽകാനുള്ള 90.25 കോടി രൂപ തിരിച്ചുപിടിക്കാനുള്ള അവകാശം നേടിയെടുക്കാൻ സോണിയയും രാഹുലും മറ്റുള്ളവരും 50 ലക്ഷം രൂപ നൽകി ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് സ്വാമിയുടെ പരാതിയിൽ ആരോപിച്ചു.

ഈ കേസിൽ കോൺഗ്രസിന്റെ നേതാക്കളായ  സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധി, അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെ ഇ ഡി നേരത്തെ ചോദ്യം ചെയ്യുകയും  മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Indian National Congress Rahul Gandhi Enforcement Directorate Sonia Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: