/indian-express-malayalam/media/media_files/aXbzkVJGbzCmMzbD2Wq3.jpg)
ഫൊട്ടോ: എക്സ് / Ashok Gehlot
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. കാർഷിക വിളകൾക്ക് മിനിമം തുക ഉറപ്പാക്കാനായി നിയമം കൊണ്ടുവരും, ചിരഞ്ജീവി ഹെൽത്ത് ഇൻഷൂറൻസ് പദ്ധതിക്ക് കീഴിലുള്ള പ്രീമിയം കവറേജ് 25 ലക്ഷത്തിൽ നിന്നും 50 ലക്ഷമായി ഉയർത്തും, അടുത്ത അഞ്ച് വർഷം 10 ലക്ഷം ജോലികൾ നൽകും, വനിതകളുടെ സുരക്ഷയ്ക്കായി പൊതുസ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും, തുടങ്ങിയവയാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങൾ.
ഇതിന് പുറമെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനായി വിധാൻ പരിഷത്തുകളെ രാജസ്ഥാനിലേക്ക് കൊണ്ടുവരും, വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കും, വിവിധ സമുദായങ്ങൾ തമ്മിലുള്ള വിഭാഗീയതയും വെറുപ്പും പടരുന്നത് തടയാനായി സാഹോദര്യ-സമാശ്വാസ കമ്മിറ്റികൾ കൊണ്ടുവരുമെന്നും തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ കോൺഗ്രസ് വാഗ്ദാനം നൽകി.
കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഞങ്ങൾക്ക് പാലിക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമേ ഞങ്ങൾ നൽകുന്നുള്ളൂവെന്ന് പ്രകടനപത്രിക പുറത്തിറക്കി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 'വിഷൻ 2030' രേഖയ്ക്കായി 3.32 കോടി ആളുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇത് പാർട്ടിയുടെ പ്രകടന പത്രികയുടെ അടിസ്ഥാനമായി മാറിയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ പ്രകടന പത്രിക പുറത്തിറക്കിയ ബിജെപി സംസ്ഥാനത്തുടനീളം 'ആന്റി-ഭാരത്' സ്ലീപ്പർ സെല്ലുകൾ അന്വേഷിക്കാൻ പ്രത്യേക സെൽ രൂപീകരിക്കുമെന്ന് വാഗ്ദാനം ചെയ്ത സമയത്താണ് "വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശന നിയമ നടപടികൾ" എന്ന കോൺഗ്രസിന്റെ വാഗ്ദാനം.
അധികാരത്തിലെത്തിയതിന് ശേഷമുള്ള കോൺഗ്രസിന്റെ അടിയന്തര മുൻഗണനകളിൽ കർഷകർക്ക് വേണ്ടിയുള്ളവയിൽ സ്വാമിനാഥൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുന്ന, മിനിമം താങ്ങുവില ഗ്യാരന്റി ആക്ട് എന്ന് വിളിക്കപ്പെടുന്ന എംഎസ്പി നടപ്പിലാക്കാൻ നിയമം കൊണ്ടുവരുമെന്ന വാഗ്ദാനവും ഉൾപ്പെടുന്നുണ്ട്. എല്ലാ കർഷകർക്കും സഹകരണ ബാങ്കുകളിൽ നിന്ന് 2 ലക്ഷം രൂപ വരെ പലിശരഹിത കാർഷിക വായ്പാ സൗകര്യവും സർക്കാർ നൽകും.
കർഷകർക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകൾ പിൻവലിക്കും. കൃഷി ഭൂമി പിടിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ്, സർക്കാർ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനും രൂപീകരിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത. സംസ്ഥാനത്ത് ഇതുവരെ 19,400 കർഷകരുടെ ഭൂമി പിടിച്ചെടുത്തിട്ടുണ്ടെന്നും അത്തരം കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ പാർട്ടി നയം രൂപീകരിക്കുമെന്നും ബിജെപി അധ്യക്ഷൻ ജെപി നദ്ദ അവകാശപ്പെട്ടിരുന്നു. ഗോതമ്പിന് ക്വിന്റലിന് 2,700 രൂപ എം എസ് പി നൽകുന്നതിന് പുറമെ, കൃഷിയിടങ്ങൾ പിടിച്ചെടുക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള വിജ്ഞാപനം കൊണ്ടുവരുമെന്നും ബിജെപി പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു.
Read More Related Stories Here
- തൃശ്ശൂരിൽ സ്കൂളിൽ വെടിവെപ്പ്; പൂർവ്വ വിദ്യാർത്ഥി കസ്റ്റഡിയിൽ
- യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവം; 14 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
- നവകേരള സദസ്സ്: പരാതി കൗണ്ടറുകള്‍ ഇരുപതാക്കി, മൂന്നു മണിക്കൂര്‍ മുന്‍പ് നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും
- ഇനി ശരണം വിളിയുടെ നാളുകള്‍; മണ്ഡലമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.