/indian-express-malayalam/media/media_files/uploads/2023/10/WhatsApp-Image-2023-10-17-at-7.10.34-PM.jpeg)
ഫയൽ ചിത്രം
ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രനട തുറന്നത്. തുടർന്ന് പുതിയ മേൽശാന്തിമാരായ പി എൻ മഹേഷിനേയും പി ജി മുരളിയേയും തന്ത്രി ക്ഷേത്രത്തിലേക്ക് വരവേറ്റു. പിന്നീട് തന്ത്രിയുടെ മേൽനോട്ടത്തിൽ ആഴിയിൽ ദീപം തെളിയിച്ചു. പുതിയ മേൽശാന്തിമാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ നട തുറക്കുക.
ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ എല്ലാ തീർത്ഥാടകരും ശ്രദ്ധിക്കണമെന്ന് സ്ഥാനമൊഴിയുന്ന മേൽശാന്തി ജയരാമൻ നമ്പൂതിരി മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു. ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
17 ലക്ഷം ടിൻ അരവണയും രണ്ട് ലക്ഷത്തോളം അപ്പവും നിലവിൽ സ്റ്റോക്ക് ഉണ്ട്. മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ഇത്തവണയും വെർച്ച്വൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ടാഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.