/indian-express-malayalam/media/media_files/zQvSgH1WYmieuZCKbqko.jpg)
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രമോദ് കുമാർ മിശ്രയും ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി സുഖ്ബീർ സിംഗ് സന്ധുവും തിങ്കളാഴ്ച ഉത്തരകാശി ജില്ലയിലെ സിൽക്യാര-ബർകോട്ട് തുരങ്കം സന്ദർശിക്കാൻ സിയാൽനയിലെത്തി | Express photo by Chitral Khambhati
നിർമ്മാണത്തിലിരിക്കുന്ന സിൽക്യാര-ബാർകോട്ട് തുരങ്കത്തിൽ കുടുങ്ങിയ 41 നിർമ്മാണ തൊഴിലാളികളുടെ രക്ഷാപ്രവർത്തനം 15ാം ദിവസവും പുരോഗമിക്കുന്നു. പൈപ്പിനുള്ളിൽ കുടുങ്ങിയ ഓഗർ യന്ത്രം പൂർണമായി പുറത്തെടുത്തതോടെ കേടായ പൈപ്പ് മുറിച്ച് വെൽഡ് ചെയ്യുകയാണ്. ഡ്രില്ലിങ് മെഷീന്റെ 1.5 മീറ്റർ ഭാഗം മുറിച്ച് മാറ്റാനായി കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് പ്ലാസ്മ കട്ടർ കൊണ്ടുവന്നിരുന്നു. ഓഗർ മെഷീൻ പൂർണമായി ഒഴിവാക്കി പകരം ഡൽഹിയിൽ നിന്നെത്തിയ 6 തൊഴിലാളികളെ ഡ്രില്ലിങ്ങിന് നിയോഗിക്കുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്.
രക്ഷാദൗത്യം പൂർണമാകാൻ ഇനിയെത്ര സമയം വേണ്ടി വരുമെന്നതിനെ കുറിച്ച് ഇപ്പോഴും അധികൃതർക്ക് വ്യക്തതയില്ല. ഡ്രില്ലിങ് പൂർത്തിയാക്കാൻ ഇനിയും 100 മണിക്കൂർ വേണ്ടിവരും എന്നാണ് അധികൃതർ പറയുന്നത്. രക്ഷാദൌത്യത്തിന്റെ 14ാം ദിവസം, ഓഗർ ഡ്രില്ലിങ് മെഷീന്റെ ജോയിന്റ് പൊട്ടി പൈപ്പുകൾക്കുള്ളിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. തുരങ്കത്തിലെ പാറകളും കോൺക്രീറ്റും തുരക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു ഓഗർ എന്നറിയപ്പെടുന്ന ഡ്രില്ലിങ് ഉപകരണം കേടായത്.
ഓഗർ മെഷീൻ ഉപയോഗിച്ച് ഏകദേശം 60 മീറ്ററോളം അവശിഷ്ടങ്ങൾ തുളച്ച ശേഷം, അവിടേക്ക് വെൽഡ് ചെയ്ത പൈപ്പുകൾ തിരുകി ആളുകളെ പുറത്തേക്ക് ഇറക്കാനായിരുന്നു മുൻ പദ്ധതി. എന്നാൽ, ഇപ്പോൾ മുകളിൽ നിന്ന് കുത്തനെ 86 മീറ്റർ ദൂരം തുരന്നാലാണ് തൊഴിലാളികളെ രക്ഷപ്പെടുത്താൻ സാധിക്കുക. ഇതിൽ 31 മീറ്റർ ദൂരം തുരന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ ആർമിയുടെ മദ്രാസിൽ നിന്നുള്ള കോർപ്സ് ഓഫ് എൻജിനീയേഴ്സ് സംഘവും രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ ഉത്തരകാശിയിലെത്തി.
തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ നിലവിൽ ആരോഗ്യവാന്മാരാണെന്നും ഭക്ഷണവും മരുന്നുകളും ഇവർക്ക് ലഭ്യമാക്കുന്നുണ്ടെന്നും ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. തൊഴിലാളികളെ പുറത്ത് കൊണ്ടുവരാനുള്ള സാധ്യമായ എല്ലാ മാർഗങ്ങളും പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രമോദ് കുമാർ മിശ്രയും ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി സുഖ്ബീർ സിംഗ് സന്ധുവും തിങ്കളാഴ്ച ഉത്തരകാശി ജില്ലയിലെ സിൽക്യാര-ബർകോട്ട് തുരങ്കം സന്ദർശിക്കാൻ സിയാൽനയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Read More Kerala News Here
- കുസാറ്റ് ദുരന്തം: രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു; കാമ്പസിൽ അനുശോചന യോഗം ചേർന്നു
- ബുക്കര് പ്രൈസ് ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിന്റെ 'പ്രൊഫെറ്റ് സോങി'ന്
- ഉറ്റകൂട്ടുകാരുടെ ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് വിങ്ങിപ്പൊട്ടി സഹപാഠികൾ; മഴ പെയ്തതല്ല അപകട കാരണമെന്നും ദൃക്സാക്ഷികൾ
- "കൊച്ചിന്റെ മുഖം കണ്ടാലറിയാത്ത വിധമാരുന്നു"; ഞെട്ടൽ വിട്ടുമാറാതെ സാറയുടെ ബന്ധുക്കളും നാട്ടുകാരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us