scorecardresearch

ഉറ്റകൂട്ടുകാരുടെ ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് വിങ്ങിപ്പൊട്ടി സഹപാഠികൾ; മഴ പെയ്തതല്ല അപകട കാരണമെന്നും ദൃക്സാക്ഷികൾ

ഉറ്റകൂട്ടുകാരുടെ ചേതനയറ്റ മൃതദേഹങ്ങൾ അവസാനമായി ഒരു നോക്ക് കാണാൻ സഹപാഠികളെല്ലാം വിങ്ങിപ്പൊട്ടുന്ന നെഞ്ചോടെയാണ് ഹാളിലെത്തിയത്.

ഉറ്റകൂട്ടുകാരുടെ ചേതനയറ്റ മൃതദേഹങ്ങൾ അവസാനമായി ഒരു നോക്ക് കാണാൻ സഹപാഠികളെല്ലാം വിങ്ങിപ്പൊട്ടുന്ന നെഞ്ചോടെയാണ് ഹാളിലെത്തിയത്.

author-image
WebDesk
New Update
cusat accident | homage | death

ഫൊട്ടോ: സ്ക്രീൻഗ്രാബ്

കൊച്ചി: കുസാറ്റില്‍ ഇന്നലെ ഉണ്ടായ ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ച പ്രിയപ്പെട്ട കൂട്ടുകാർക്ക് അന്തിമോപചാരം അര്‍പ്പിച്ച് കാമ്പസ്. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വച്ചത്. ഉറ്റകൂട്ടുകാരുടെ ചേതനയറ്റ മൃതദേഹങ്ങൾ അവസാനമായി ഒരു നോക്ക് കാണാൻ സഹപാഠികളെല്ലാം വിങ്ങിപ്പൊട്ടുന്ന നെഞ്ചോടെയാണ് ഹാളിലെത്തിയത്.

Advertisment

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം രാവിലെ കാമ്പസില്‍ എത്തിച്ചത്. രണ്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടം കളമശേരി മെഡിക്കല്‍ കോളേജിലും മറ്റു രണ്ട് പേരുടേത് എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് നടന്നത്. അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി ആല്‍വിന്റെ ജോസഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള മറ്റൊരാള്‍ കളമശേരി മെഡിക്കല്‍ കോളേജ് ഐസിയുവിലാണ് ഉള്ളത്.

Advertisment

അതേസമയം, ഗേറ്റ് തുറക്കാൻ വൈകിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികളായ വിദ്യാർഥികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മഴ പെയ്തതല്ല അപകട കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഗേറ്റ് തുറന്നപ്പോഴേക്കും എല്ലാവരും കൂടി തിക്കിത്തിരക്കി അകത്തേക്ക് കയറാൻ ശ്രമിച്ചതാണ് മുന്നിൽ നിന്ന കുട്ടികൾ സ്റ്റെപ്പിൽ മറിഞ്ഞുവീഴാനും വലിയ അപകടമുണ്ടാകാനും കാരണമെന്നും വിദ്യാർഥികൾ പറഞ്ഞു.

എല്ലാവരേയും ഒന്നിച്ച് അകത്തേക്ക് കയറ്റിവിട്ടതിൽ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാൻസിലർ പറഞ്ഞു. കുട്ടികൾ സ്റ്റെപ്പിൽ വീണത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും വിസി അറിയിച്ചു. വിദ്യാർഥികളുടെ മരണത്തിന് പിന്നാലെ കുസാറ്റിൽ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. നാളെ കുസാറ്റ് കാമ്പസിന് അവധി നൽകിയിട്ടുണ്ട്.

Read More Kerala News Here

cusat tragedy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: