/indian-express-malayalam/media/media_files/LiIg80nBbsHQgzWygoKW.jpg)
കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കേരളം പൂര്‍ണ്ണമായ പ്രപ്പോസൽ നൽകിയില്ലെന്നും കേന്ദ്ര ധന വകുപ്പ് ചോദിച്ചിട്ടും മാര്‍ച്ച് 31, 2022 നു മുന്‍പു അത് ലഭിച്ചില്ല എന്നും നിർമല സീതാരാമൻ ആറ്റിങ്ങലിൽ പറഞ്ഞു. അവിടെ നടന്ന വായ്പ വ്യാപന മേള ഉത്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. കേന്ദ്ര വിഹിതത്തിനായി കൃത്യവും പൂര്‍ണ്ണവുമായ പ്രൊപ്പോസല്‍ സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് അവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിനോട് കേന്ദ്ര ധനവകുപ്പ് ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല.
വിധവ- വാർധക്യ പെൻഷനുകളുടെ കാര്യമെടുത്താല്‍, എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Nirmala Sitharaman Speech in Trivandrum
Read Here
- ഹൃദയം ഹരിയ്ക്ക്; സെല്‍വിന്റെ അവയവങ്ങള്‍ കൊച്ചിയില്‍ എത്തി, ഇനി ശസ്ത്രക്രിയ
- കാനം രാജേന്ദ്രന് മൂന്നു മാസത്തെ അവധിയില്‍, കൃത്രിമ പാദം വയ്ക്കും
- കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.