scorecardresearch

ഞാന്‍ പ്രോഗ്രാമിന് പുറപ്പെടും മുന്‍പ് തന്നെ സംഭവിച്ചു, ദൗര്‍ഭാഗ്യകരം; ഹൃദയം തകരുന്നു എന്ന് ഗായിക നികിത ഗാന്ധി

ഫര്‍ ഉള്ള ഇളം പച്ച നിറകോട്ടണിഞ്ഞു ഗായിക നികിത ഗാന്ധി കുസാറ്റില്‍ പാടാന്‍ റെഡി ആയി.  എന്നാല്‍ അവര്‍ക്ക് വേദിയിലേക്ക് പുറപ്പെടും മുന്‍പ് തന്നെ ആ ദൗര്‍ഭാഗ്യകരമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നു

ഫര്‍ ഉള്ള ഇളം പച്ച നിറകോട്ടണിഞ്ഞു ഗായിക നികിത ഗാന്ധി കുസാറ്റില്‍ പാടാന്‍ റെഡി ആയി.  എന്നാല്‍ അവര്‍ക്ക് വേദിയിലേക്ക് പുറപ്പെടും മുന്‍പ് തന്നെ ആ ദൗര്‍ഭാഗ്യകരമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നു

author-image
WebDesk
New Update
nikitha gandhi cusat

ഫര്‍ ഉള്ള ഇളം പച്ച നിറകോട്ടണിഞ്ഞു ഗായിക നികിത ഗാന്ധി കുസാറ്റില്‍ പാടാന്‍ റെഡി ആയി.  അതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് വേദിയിലേക്ക് പുറപ്പെടും മുന്‍പ് തന്നെ ആ ദൗര്‍ഭാഗ്യകരമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നു.  കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് അവരുടെ ആരാധകര്‍ കൂടിയായ നാല് കുട്ടികള്‍ മരിച്ചു എന്നത്.

Advertisment

കേരളം ഇന്നലെ കണ്ട, കേട്ട ഏറ്റവും സങ്കടകരമായ വാര്‍ത്ത, തന്നെയും ഉലച്ചു കളഞ്ഞു എന്ന് നികിത ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.  

"ഈ വൈകുന്നേരം സംഭവിച്ചത് എന്‍റെ ഹൃദയം തകര്‍ക്കുന്നു.  ഞാന്‍ പ്രോഗ്രാമിന് പുറപ്പെടും മുന്‍പ് തന്നെ സംഭവിച്ചു, ദൗര്‍ഭാഗ്യകരമായ ഈ ദുരന്തം.  വാക്കുകള്‍ കൊണ്ട് വിവരിക്കാനാവുന്നതല്ല എന്‍റെ ദുഃഖം.  മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു."

ഇന്നലെ കുസാറ്റിൽ (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) ക്യാംപസിൽ നടന്ന ടെക് ഫെസ്റ്റിന്റെ സമാപനചടങ്ങിന്‍റെ ഭാഗമായി നടന്ന പരിപാടികള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. തിക്കിലും തിരക്കിലുംപെട്ട് 72 വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.

Advertisment

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികളുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു.

നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരെയാണു തിരിച്ചറിഞ്ഞത്. രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിനിയാണ് ആന്‍ റുഫ്ത. സിവില്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അതുല്‍. മരിച്ച നാലാമത്തെയാൾ പൂർവ്വ വിദ്യാർത്ഥിയാണ്. പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽവിൻ ജോസാണ് ഇതെന്ന് തിരിച്ചറിഞ്ഞു.

നിരവധി പേർ ശ്വാസം കിട്ടാതെ കുഴഞ്ഞു വീണുവെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയിരം പേരെ മാത്രം ഉൾക്കൊള്ളാനാകുന്ന ഓഡിറ്റോറിയമാണിതെന്ന് എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കി.

ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കോളേജ് അധികൃതർ വീഴ്ചവരുത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. നിരവധി പേർ പരിപാടി കാണാൻ പുറത്ത് തടിച്ചുകൂടിയിരുന്നു. പൊടുന്നനെ മഴ പെയ്തതോടെ പുറത്ത് തടിച്ചു കൂടിയവർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.

ഹെൽപ് ഡെസ്‌ക് നമ്പർ: 8590886080, 9778479529

Cusat Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: