scorecardresearch

ബുക്കര്‍ പ്രൈസ് ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിന്റെ 'പ്രൊഫെറ്റ് സോങി'ന്

2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ 'പ്രൊഫെറ്റ് സോങ്' എന്ന നോവലിന് ലഭിച്ചു. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 6 പുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ നോവൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ 'പ്രൊഫെറ്റ് സോങ്' എന്ന നോവലിന് ലഭിച്ചു. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 6 പുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ നോവൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

author-image
WebDesk
New Update
Paul Lynch  | Booker Prize Winner

2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ച്

ലണ്ടൻ: 2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ 'പ്രൊഫെറ്റ് സോങ്' എന്ന നോവലിന് ലഭിച്ചു. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 6 പുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ നോവൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വംശജയായ ഇംഗ്ലീഷ് എഴുത്തുകാരി ചേത്ന മാരുവിന്റെ ആദ്യ നോവൽ 'വെസ്റ്റേൺ ലെയ്നി'നെ പിന്നിലാക്കിയാണ് ഈ നേട്ടം.

Advertisment

നോവലിലൂടെ സമഗ്രാധിപത്യത്തിന്റെ പിടിയിൽ അകപ്പെടുന്ന അയർലണ്ടിനെക്കുറിച്ചുള്ള ഒരു ഡിസ്റ്റോപ്പിയൻ ദർശനം അവതരിപ്പിക്കുന്നതിൽ 46കാരനായ ലിഞ്ച് വിജയിച്ചിട്ടുണ്ട്. "സമൂലമായ സഹാനുഭൂതിയുടെ ഒരു ശ്രമം" എന്നാണ് ഈ നോവലിനെ രചയിതാവ് സ്വയം വിശദീകരിക്കുന്നത്. ഡബ്ലിൻ കേന്ദ്രീകരിച്ചുള്ള ഒരു കുടുംബം, ഒരു പുതിയ ലോകവുമായി പിണങ്ങുന്നതിന്റെ ഭീതിജനകമായ കഥയാണ് നോവലിൽ പറയുന്നത്. പിന്നീട് ഈ കുടുംബം ഉപയോഗിച്ചിരുന്ന ജനാധിപത്യ മാനദണ്ഡങ്ങൾ അപ്രത്യക്ഷമാകാൻ തുടങ്ങുന്നു. 

ജനാധിപത്യത്തിൻ്റെ സമ്പൂർണ മാതൃകകളുടെ അസ്ഥിരതയേയും അതിന്റെ ഭയാനകമായ സാധ്യതകളേയും കുറിച്ച് വർത്തമാനകാല ലോകത്തിനുള്ള താക്കീതാണ് പോൾ ലിഞ്ചിൻ്റെ ഈ പുസ്തകം. ആഭ്യന്തര യുദ്ധത്തിന്റെയും പാലായനത്തിന്റെയും കഥപറയുന്ന നോവലിൽ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ അസ്വസ്ഥകളും പശ്ചിമേഷ്യയിലെ മാനുഷിക ദുരന്തങ്ങളോടുള്ള ഉദാസീനമായ ഇടപെടലും ഈ നോവലിലൂടെ ലിഞ്ച് തുറന്നുകാട്ടാൻ ശ്രമിക്കുന്നുണ്ട്. നിരവധി നിരൂപക പ്രശംസകൾ നേടുകയും പ്രധാന അവാർഡുകൾക്ക് പരിഗണിക്കപ്പെടുകയും ചെയ്ത പ്രൊഫെറ്റ് സോങ് ആഗോള തലത്തില്‍ ജനപ്രിയ നോവലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇതോടെ, ഐറിസ് മർഡോക്ക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എൻറൈറ്റ് എന്നിവർക്ക് ശേഷം ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്. പോൾ ലിഞ്ചിൻ്റെ അഞ്ചാമത്തെ നോവലാണ് പ്രൊഫെറ്റ് സോങ്. റെഡ് സ്കൈ ഇൻ മോർണിംഗ്, ദ ബ്ലാക്ക് സ്നോ, ഗ്രേസ്, ബിയോണ്ട് ദ സീ, എന്നിവയാണ് ലൈക്കിന്റെ മറ്റ് നോവലുകൾ. ബുക്കർ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള സാഹിത്യകാരനാണ് ലിഞ്ച്. പോൾ ലിഞ്ചിൻ്റെ ഏറ്റവും മികച്ച നോവലായി പരിഗണിക്കപ്പെടുന്നത്  പ്രൊഫെറ്റ് സോങ്ങ്  തന്നെയാണ്. അയർലണ്ടിൽ പ്രചാരത്തിലുള്ള 'സൺഡേ ട്രിബ്യൂൺ' എന്ന ദിനപത്രത്തിന്റെ മുഖ്യ ചലച്ചിത്ര നിരൂപകനായിരുന്ന പോൾ ലിഞ്ച്. 

paul lynch Man Booker Prize

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: