scorecardresearch

ഉത്തരാഖണ്ഡിൽ രക്ഷപ്പെടുത്തിയ ടണൽ ജീവനക്കാരെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി, ഇനിയെന്ത്?

17 ദിവസം സൂര്യപ്രകാശമോ ശുദ്ധവായുവോ ഇല്ലാത്ത അടച്ചിട്ട സ്ഥലത്ത് കുടുങ്ങിയതിനാൽ പ്രത്യേകമായ നിരീക്ഷണത്തിലാണ് ഇവരുള്ളത്. ഈ തൊഴിലാളികൾക്കായി ആശുപത്രിയിൽ 41 കിടക്കകളുള്ള പ്രത്യേക വാർഡ് സ്ഥാപിച്ചിട്ടുണ്ട്.

17 ദിവസം സൂര്യപ്രകാശമോ ശുദ്ധവായുവോ ഇല്ലാത്ത അടച്ചിട്ട സ്ഥലത്ത് കുടുങ്ങിയതിനാൽ പ്രത്യേകമായ നിരീക്ഷണത്തിലാണ് ഇവരുള്ളത്. ഈ തൊഴിലാളികൾക്കായി ആശുപത്രിയിൽ 41 കിടക്കകളുള്ള പ്രത്യേക വാർഡ് സ്ഥാപിച്ചിട്ടുണ്ട്.

author-image
WebDesk
New Update
Rescue | Utharakhand

ഉത്തരാഖണ്ഡിലെ സിൽക്യാര-ബർകോട്ട് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിക്കുന്നു | എക്സ്‌പ്രസ് ഫോട്ടോ: ചിത്രാൽ ഖംഭട്ടി

ഉത്തരകാശി: നിർമ്മാണത്തിലിരിക്കുന്ന സിൽക്യാര-ബാർകോട്ട് തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികൾ ഇപ്പോൾ ചിന്യാലിസൗർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 24 മണിക്കൂർ മെഡിക്കൽ നിരീക്ഷണത്തിൽ തുടരുകയാണ്. 17 ദിവസം സൂര്യപ്രകാശമോ ശുദ്ധവായുവോ ഇല്ലാത്ത അടച്ചിട്ട സ്ഥലത്ത് കുടുങ്ങിയതിനാൽ പ്രത്യേകമായ നിരീക്ഷണത്തിലാണ് ഇവരുള്ളത്. ഈ തൊഴിലാളികൾക്കായി ആശുപത്രിയിൽ 41 കിടക്കകളുള്ള പ്രത്യേക വാർഡ് സ്ഥാപിച്ചിട്ടുണ്ട്.

Advertisment

ഡോക്ടർമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. "കുടുങ്ങിയ തൊഴിലാളികൾ വളരെ അസാധാരണമായ അന്തരീക്ഷത്തിൽ നിന്ന് പുറത്തു വന്നതിനാൽ അവർ നിരീക്ഷണത്തിലാണ്. ഡോക്ടർമാരുടെ ശുപാർശകളെ അടിസ്ഥാനമാക്കി ഞങ്ങൾ അടുത്ത നടപടി തീരുമാനിക്കും. ഇവരിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എല്ലാവരും സുഖമായിരിക്കുന്നു. സ്‌ട്രെച്ചറുകൾ ലഭ്യമായിരുന്നെങ്കിലും, തൊഴിലാളികൾ ആരും അവ ഉപയോഗിച്ചില്ലെന്നും പകരം രക്ഷാപ്രവർത്തന പൈപ്പുകളിലൂടെ ഇഴയുകയായിരുന്നു," ധാമി പറഞ്ഞു.

Tunnel Rescue | utharkashi

അതേസമയം, രക്ഷപ്പെടുത്തിയ ഓരോ തൊഴിലാളികൾക്കും ഉത്തരാഖണ്ഡ് സർക്കാർ ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. “ഞങ്ങളുടെ ഓരോ തൊഴിലാളി സഹോദരന്മാർക്കും ഉത്തരാഖണ്ഡ് സർക്കാരിൽ നിന്ന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ചെക്കുകൾ കൈമാറും. അവർക്ക് വീടുകളിലേക്ക് മടങ്ങാൻ 15 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി നൽകാനും ഞങ്ങൾ NHIDCLനോട് അഭ്യർത്ഥിക്കും,” മുഖ്യമന്ത്രി പറഞ്ഞു.

രക്ഷപ്പെടുത്തിയ തൊഴിലാളികളെ അവരുടെ സംസ്ഥാനത്തേക്ക് വിമാന മാർഗം തിരികെ കൊണ്ടുവരാൻ ജാർഖണ്ഡ്, ഒഡിഷ സർക്കാരുകൾ പദ്ധതിയിടുന്നുണ്ട്. അതേസമയം, വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഉത്തർപ്രദേശും മറ്റ് സർക്കാരുകളും തീരുമാനമെടുക്കും. ജാർഖണ്ഡിൽ നിന്ന് 15, ഉത്തർപ്രദേശിൽ നിന്ന് 8, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് 5 പേർ വീതവും, പശ്ചിമ ബംഗാളിൽ നിന്ന് 3 പേരും, ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളിൽ നിന്ന് 2 പേരും, ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒരാളുമാണ് രക്ഷപ്പെടുത്തിയ തൊഴിലാളികളിൽ ഉൾപ്പെടുന്നത്.

Advertisment

രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും കൊണ്ടുവന്ന മുഴുവൻ രക്ഷാപ്രവർത്തകരും വിദഗ്ധരും തിരിച്ചുപോയി. യന്ത്രങ്ങളും തിരിച്ചയക്കും. പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉത്തരാഖണ്ഡിലെ എല്ലാ തുരങ്കങ്ങളും തങ്ങൾ വിലയിരുത്തുമെന്നും, ഇന്ത്യൻ സർക്കാർ ഇതിനോടകം തന്നെ സുരക്ഷാ ഓഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് സർക്കാർ സ്ഥിരീകരിച്ചു.

Read More Related Kerala News Here

utharakhand tunnel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: