scorecardresearch

കോയമ്പത്തൂരിൽ ജോസ് ആലുക്കാസ് ഷോറൂം കവർച്ച, 200 പവൻ സ്വർണാഭരണങ്ങൾ കവർന്നു

കടയിൽ സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും അടിയന്തര സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകാനുള്ള അലാറം ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഷോറൂമിന് ആകെ ഒരു സെക്യൂരിറ്റി മാത്രമാണുള്ളതെന്നും അറിയാൻ കഴിഞ്ഞതെന്നും പറഞ്ഞു

കടയിൽ സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും അടിയന്തര സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകാനുള്ള അലാറം ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഷോറൂമിന് ആകെ ഒരു സെക്യൂരിറ്റി മാത്രമാണുള്ളതെന്നും അറിയാൻ കഴിഞ്ഞതെന്നും പറഞ്ഞു

author-image
Janardhan Koushik
New Update
Jos Alukkas jewellery Robbery

ഷോറൂം കുറച്ചുകാലം മുമ്പ് നവീകരിച്ചിരുന്നു, ആ സമയത്ത് ഇവിടെ ആരൊക്കെ ജോലി ചെയ്തിരുന്നു എന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു

 കോയമ്പത്തൂരിൽ ജോസ് ആലുക്കാസിന്റെ ജ്വല്ലറി ഷോറൂമിൽ ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. ഗാന്ധിപുരത്ത് ഹൺഡ്രഡ് ഫീറ്റ്   റോഡിലുള്ള ഷോറൂമിൽ നിന്നാണ് 150-200 പവൻ സ്വർണാഭരണങ്ങളുമായി കവർച്ചക്കാർ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ പിടികൂടാൻ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Advertisment

 “പുലർച്ചെ 12.30 നും 1 നും ഇടയിലാണ് ഒരാൾ കടയിൽ കയറിയത്. ഷോറൂമിലെ പലയിടങ്ങളിൽ  നിന്നാണ് മോഷ്ടാവ് ആഭരണങ്ങൾ എടുത്തത്. രാവിലെ തൊഴിലാളികൾ കട തുറന്നപ്പോൾ നിരവധി ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് അവർ പരാതി രജിസ്റ്റർ ചെയ്യുകയും ഞങ്ങളുടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു, വിരലടയാള വിദഗ്ധർ പ്രവർത്തിക്കുന്നു, പൊലീസ് നായയും അന്വേഷണത്തിന് എത്തിയിട്ടുണ്ടെ.”ന്ന് കോയമ്പത്തൂർ സിറ്റി കമ്മീഷണർ വി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

തൊഴിലാളികളിൽ 12 ഓളം പേർ  കടയുടെ മുകളിലെ നിലയിൽ  തങ്ങുന്നുന്നുണ്ടെങ്കിൽ  ഒന്നും കണ്ടില്ലെന്ന് പൊലീസിനോട് പറഞ്ഞതായും കമ്മീഷണർ ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ചില തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

നിരീക്ഷണ ക്യാമറകളിൽ ഒരാളെ മാത്രമേ കാണാനാകൂ എന്നും കമ്മീഷണർ പറഞ്ഞു. സംശയിക്കപ്പെടുന്നയാൾ  പ്രദേശവാസിയാണെന്ന് തോന്നുന്നു, പക്ഷേ ഇയാളുടെ പെരുമാറ്റം തികച്ചും വ്യത്യസ്തമാണ്. മുഖംമൂടി ധരിച്ചിരുന്നില്ലെങ്കിലും ഷർട്ട് കൊണ്ട് മുഖം മറച്ചിരിക്കുന്നത് ചില ക്യാമറകളിൽ കണ്ടിരുന്നു. ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ, എയർകണ്ടീഷണറിന്റെ വെന്റിലേറ്ററിലൂടെയാണ് ഇയാൾ കടയിൽ പ്രവേശിച്ചതെന്ന് കരുതുന്നു. ഷോറൂം കുറച്ചുകാലം മുമ്പ് നവീകരിച്ചിരുന്നു, ആ സമയത്ത് ഇവിടെ ആരൊക്കെ ജോലി ചെയ്തിരുന്നു എന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

Advertisment

കടയിൽ സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും അടിയന്തര സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകാനുള്ള അലാറം ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഷോറൂമിന് ആകെ  ഒരു സെക്യൂരിറ്റി മാത്രമാണുള്ളതെന്നും അറിയാൻ കഴിഞ്ഞതെന്നും പറഞ്ഞു.

Coimbatore Gold Robbery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: