/indian-express-malayalam/media/media_files/2025/06/22/trump-benjamin-netanyahu-2025-06-22-09-01-17.jpg)
ചിത്രം: എക്സ്
US Strikes Iran: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമങ്ങൾക്കു പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അഭിനന്ദനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേർന്ന ട്രംപിന്റെ ധീരമായ തീരുമാനം 'ചരിത്രം മാറ്റിമറിക്കുമെന്ന്' നെതന്യാഹു പറഞ്ഞു.
"പ്രസിഡന്റ് ട്രംപിന് അഭിനന്ദനങ്ങൾ. അമേരിക്കയുടെ അവിശ്വസനീയവും നീതിയുക്തവുമായ ശക്തിയാൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള ട്രംപിന്റെ ധീരമായ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തിന് ഏറ്റവും അപകടകരമായ ആയുധങ്ങൾ നിഷേധിക്കാൻ പ്രവർത്തിച്ച പ്രസിഡന്റ് ട്രംപിനെ ചരിത്രം രേഖപ്പെടുത്തും," നെതന്യാഹു പറഞ്ഞു.
Also Read: വരാനിരിക്കുന്നത് ഇതിലും വലുത്: അമേരിക്ക ഇറാനെ ആക്രമിച്ചതിനു പിന്നാലെ ട്രംപ്
ഇറാനെതിരായ അമേരിക്കയുടെ ആക്രമണത്തിൽ ആശങ്കാകുലനാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും സംഘർഷം നിയന്ത്രണാധീതമാകാൻ സാധ്യത കൂടുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സൈനിക പരിഹാരമില്ല വേണ്ടത്. മുന്നോട്ടുള്ള ഏകമാർഗം നയതന്ത്രമാണ്. ഏക പ്രതീക്ഷ സമാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വധഭീഷണി: പിൻഗാമികളെ നിർദേശിച്ച് ഇറാൻ പരമോന്നത നേതാവ്; ബങ്കറില്‍ അഭയംതേടി
യുഎസ് ആക്രമണങ്ങളെ വെനസ്വേല അപലപിച്ചു. ആക്രമണങ്ങളെ വെനിസ്വേല ശക്തമായി അപലപിക്കുന്നതായും സംഘർഷം അവസാനിക്കണമെന്നും വെനസ്വേല വിദേശകാര്യ മന്ത്രി യുവാൻ ഗിൽ പറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിനായി നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് മെക്സിക്കൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇറാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ക്യൂബൻ പ്രസിഡൻ്റ് മിഗ്വൽ ഡിയാസ്-കാനൽ പറഞ്ഞു. മധ്യേഷ്യയിലെ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുന്ന നീക്കങ്ങളാണ് ഉണ്ടായതെന്നും അന്താരാഷ്ട്ര നിയമങ്ങളെ ഗുരുതരമായി ലംഘിക്കുകയും മാനവരാശിയെ തിരുത്താാകാത്ത പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Also Read:ഇറാനിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കും: ഇന്ത്യൻ എംബസി
ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങി ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് യുഎസ് ഇന്ന് ആക്രമണം നടത്തിയത്. ദൗത്യം വിജയം ആയിരുന്നുവെന്നും വരാനിരിക്കുന്നത് ഇതിലും വലുതെന്നും ട്രംപ് പറഞ്ഞു. മറ്റൊരു രാജ്യത്തിനും സാധിക്കാത്തതാണ് യുഎസ് ചെയ്തതെന്നും ആക്രമണത്തിനു ശേഷം ട്രംപ് പറഞ്ഞു.
Read More:മിസൈൽ ഉത്പാദനം വർധിപ്പിക്കുമെന്ന് തുർക്കി; തീരുമാനം ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.