scorecardresearch

Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കാൻ തയ്യാറാകണം; പാക്കിസ്ഥാനോട് അമേരിക്ക

Pahalgam Terror Attack Updates: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ആശയവിനിമയത്തിന് ശേഷമാണ് മാർക്കോ റൂബിയോ പാക്ക് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയത്

Pahalgam Terror Attack Updates: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ആശയവിനിമയത്തിന് ശേഷമാണ് മാർക്കോ റൂബിയോ പാക്ക് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയത്

author-image
WebDesk
New Update
shabaz sherif

പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ആശയവിനിമയത്തിന് ശേഷമാണ് മാർക്കോ റൂബിയോ പാക്ക് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയത്. 

Advertisment

പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണം. അതിർത്തിയിലെ സംഘർഷം ലഘുകരിക്കണം. ഇതിനായി ഇന്ത്യയുമായി സഹകരിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്നും ഷെഹബാസ് ഷെരീഫിനോട് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. നേരത്തെ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഒപ്പമുണ്ടാകുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. 

അതേസമയം,ജമ്മുകശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക്ക് സൈന്യത്തിന്റെ പ്രകോപനം. കുപ്വാര, ഉറി, അഖ്നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയായാണ് ആക്രമണം നടന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായി ഇത് ഏഴാം തവണയാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർക്കുന്നത്. പാക് വെടിവെപ്പിന് തക്കതായ മറുപടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ, തിങ്കളാഴ്ച രാത്രി പാകിസ്ഥാൻ നിയന്ത്രണ രേഖയ്ക്ക് എതിർവശത്തുള്ള നൗഷേര, സുന്ദർബനി, അഖ്‌നൂർ മേഖലകളിൽ പ്രകോപനമില്ലാതെ നിറയൊഴിച്ചതായി പ്രതിരോധ വക്താവ് ജമ്മുവിൽ പറഞ്ഞു. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ താഴ്വരയിലെ നിയന്ത്രണ രേഖയിലുള്ള ബാരാമുള്ള, കുപ്വാര ജില്ലകളിലും പർഗ്വാൽ മേഖലയിലും പാക് സൈനിക പോസ്റ്റിൽ നിന്ന് വെടിവയ്പുണ്ടായി.

Advertisment

കുപ്വാര, ബാരാമുള്ള ജില്ലകളിൽ ആരംഭിച്ച വെടിവയ്പ് പിന്നീട് പൂഞ്ച്, അഖ്‌നൂർ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. പിന്നീടിത് രജൗരി ജില്ലയിലെ സുന്ദർബനി, നൗഷേര മേഖലകളിലേക്കും പടർന്നു. തുടർന്ന് ജമ്മുവിലെ പർഗ്വാൽ സെക്ടറിലും വെടിവയ്പുണ്ടായി.3323 കിലോമീറ്റർ ദൈർഘ്യമാണ് ഇന്ത്യ പാക് അതിർത്തി. ഗുജറാത്ത് മുതൽ ജമ്മുവിലെ അഖ്‌നൂർ വരെ നീളുന്ന 2400 കിലോമീറ്റർ രാജ്യന്തര അതിർത്തിയും ജമ്മു മുതൽ ലേ വരെ നീളുന്ന 740കിലോമീറ്റർ നിയന്ത്രണ രേഖയും സിയാച്ചിൻ മേഖലയിലെ 110 കിലോമീറ്റർ യഥാർത്ഥ ഗ്രൗണ്ട് പൊസിഷൻ ലൈനും ചേർന്നതാണ് ഇത്.

Read More

Jammu Kashmir Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: