scorecardresearch

റഡാറുകൾ നോക്കുകുത്തി: ഇറാനെ വിറപ്പിച്ചത് അമേരിക്കയുടെ ഉഗ്രപ്രഹാര ശേഷിയുള്ള ബി 2 ബോംബറുകൾ

ഇന്ധനം നിറയ്ക്കാതെ 11,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ബി 2 ബോംബറുകൾക്ക് ആണവായുധങ്ങൾ ഉൾപ്പെടെ 18,000 കിലോ ഭാരം വഹിക്കാനാകും

ഇന്ധനം നിറയ്ക്കാതെ 11,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ബി 2 ബോംബറുകൾക്ക് ആണവായുധങ്ങൾ ഉൾപ്പെടെ 18,000 കിലോ ഭാരം വഹിക്കാനാകും

author-image
WebDesk
New Update
B2 Spirit bomber

Photograph: (AI image/Gemini)

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ പൂർണ വിജയമെന്ന് പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങി ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് തകർത്തത്. വരാനിരിക്കുന്നത് ഇതിലും വലുതാണെന്നും മറ്റൊരു രാജ്യത്തിനും സാധിക്കാത്ത കാര്യമാണ് യുഎസ് ചെയ്തതെന്നും ആക്രമണത്തിനു ശേഷം ട്രംപ് പ്രതികരിച്ചു.

Advertisment

യുഎസിന്റെ അത്യാധുനിക ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളായിരുന്നു ആക്രമണത്തിൽ ട്രംപിന്റെ വജ്രായുധം. വ്യോമ പ്രതിരോധങ്ങളെ​ മറികടന്ന്, കഠിനമായ ബങ്കറുകൾ തകർന്ന് അനായസം മടങ്ങാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ബി-2 സ്പിരിറ്റ് യുദ്ധവിമാനങ്ങൾ.

Also Read: ചരിത്രം മാറ്റിമറിക്കും; ഇറാനിലെ യുഎസ് ആക്രമണത്തിൽ അഭിനന്ദനവുമായി നെതന്യാഹു

എന്താണ് ബി-2 സ്പിരിറ്റ്?

ലോകത്ത് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും രഹസ്യത്മകവുമായ വിമാനങ്ങളിൽ ഒന്നാണ് ബി-2 സ്പിരിറ്റ്. ശീതയുദ്ധകാലത്ത് നോർത്ത്‌റോപ്പ് ഗ്രുമ്മൻ വികസിപ്പിച്ചെടുത്ത ഈ ഐതിഹാസിക ബോംബർ, വ്യോമാതിർത്തികടന്ന് ആഴത്തിലുള്ള നുഴഞ്ഞുകയറ്റ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തവയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം 21 എണ്ണം മാത്രമാണ് ആകെ നിർമ്മിച്ചിട്ടുള്ളത്. ഓരോ വിമാനത്തിനും ഏകദേശം 2.1 ബില്യൺ ഡോളർ ചെലവുവരുമെന്നാണ് വിവരം.

Advertisment

വിമാനത്തിന്റെ വവ്വാലിനോട് സമാനമായ രൂപവും റഡാർ അബ്സോർബിങ് ഭാഗങ്ങളും ശത്രുക്കളുടെ റഡാറുകളെ നോക്കുകുത്തിയാക്കുന്നു. ചെറിയ പക്ഷിയോട് സമാനമായ റഡാർ ക്രോസ്-സെക്ഷനായിരിക്കും ലഭിക്കുക. രണ്ടു പൈലറ്റുകൾ നിയന്ത്രിക്കുന്ന വിമാനത്തിൽ, മനുഷ്യരുടെ ജോലിഭാരത്തിനൊപ്പം അപകടസാധ്യതയും കുറയ്ക്കുന്നതിനായി വിപുലമായ ഓട്ടോമേഷനും ഉപയോഗിക്കുന്നുണ്ട്.

Also Read: വരാനിരിക്കുന്നത് ഇതിലും വലുത്: അമേരിക്ക ഇറാനെ ആക്രമിച്ചതിനു പിന്നാലെ ട്രംപ്

ഇറാന്റെ ആഴത്തിലുള്ള ഭൂഗർഭ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണങ്ങൾ. കനത്ത സുരക്ഷയും ഭൂമിക്കടിയിലുള്ളതുമായ ഈ ലക്ഷ്യങ്ങളിലേക്ക് ഏറ്റവും അനുയോജ്യമായ ബോംബറുകൾ തന്നെയാണ് ബി 2. ഇറാൻ ദൗത്യത്തിൽ, അമേരിക്കൻ ബോംബറുകൾ GBU-57A/B മാസിവ് ഓർഡനൻസ് പെനട്രേറ്റർ (എംഒപി) ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇത് ഫോർദോ പോലുള്ള കാഠിന്യമേറിയ ഭൂഗർഭ ലക്ഷ്യങ്ങൾ തകർക്കാനിയി പ്രത്യേകം രൂപകൽപ്പന ചെയ്യപ്പെട്ട 13,600 കിലോഗ്രാമോളം ഭാരമുള്ള ബങ്കർ-ബസ്റ്റർ ബോംബുകളാണ്. 

വലിപ്പവും ഭാരവും കൊണ്ടുതന്നെ ഓരോ ബി 2 വിമാനത്തിനും ഒന്നോ രണ്ടോ ബോംബുകൾ മാത്രമേ ഒരു ദൗത്യത്തിൽ വഹിക്കാനാകൂ. പർവതത്തിനടിയിൽ നിർമ്മിച്ച വ്യോമആക്രമണ പ്രതിരോധ സംവിധാനങ്ങളുള്ള ഫോർദോ തകർക്കാൻ ആറു എംഒപികൾ വർഷിച്ചതായി റിപ്പോർട്ടുണ്ട്.

Also Read: വധഭീഷണി: പിൻഗാമികളെ നിർദേശിച്ച് ഇറാൻ പരമോന്നത നേതാവ്; ബങ്കറില്‍ അഭയംതേടി

അതേസമയം, ഇന്ധനം നിറയ്ക്കാതെ തന്നെ 6,000 നോട്ടിക്കൽ മൈലിലധികം (11,000 കിലോമീറ്റർ) ദൂരം സഞ്ചരിക്കാൻ കഴിയുന്ന യുദ്ധവിമാനങ്ങളാണ് ബി 2. ആണവായുധങ്ങൾ ഉൾപ്പെടെ 18,000 കിലോവരെ ഭാരമുള്ള ആയുധങ്ങളും ബോംബുകളും വഹിക്കാനുള്ള ശേഷിയും​ ഇവയ്ക്കുണ്ട്.

Read More: മിസൈൽ ഉത്പാദനം വർധിപ്പിക്കുമെന്ന് തുർക്കി; തീരുമാനം ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ

Us Military Airforce

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: