scorecardresearch

പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കി യുപിഎസ്‌സി; ആജീവനാന്ത വിലക്ക്

പൂനെ കളക്ടർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്ന് തന്നെ വേട്ടയാടുന്നുവെന്നാണ് പൂജ ഖേദ്കറിന്റെ ആരോപണം

പൂനെ കളക്ടർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്ന് തന്നെ വേട്ടയാടുന്നുവെന്നാണ് പൂജ ഖേദ്കറിന്റെ ആരോപണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Trainee IAS officer Puja Khedkar

ചിത്രം: ഇൻസ്റ്റഗ്രാം

പൂനെ: വിവാദ ഐഎഎസ് ട്രെയിനി ഉദ്യോഗസ്ഥ പൂജ ഖേദ്കറെ അയോഗ്യയാക്കി യുപിഎസ്‌സി. സെലക്ഷൻ റദ്ദാക്കിയതിനൊപ്പം യുപിഎസ്‌സി പരീക്ഷകളിൽ നിന്ന് ആജീവനാന്ത വിലക്കും കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. അനുവദിച്ചതിലും കൂടുതൽ തവണ നിയമം ലംഘിച്ച് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Advertisment

വ്യാജരേഖ ചമച്ച് അനുവദനീയമായ പരിധിയിൽ കൂടുതൽ തവണ പരീക്ഷ എഴുതിയതിന് ജൂലൈ 18ന് യുപിഎസ്‌സി ഖേദ്കറിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ജൂലൈ 25നകം നോട്ടീസിന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, ആഗസ്ത് 4വരെ പൂജ സമയം ആവശ്യപ്പെട്ടു. പരമാവധി ജൂലൈ 30 വരെ കമ്മീഷൻ സമയം നീട്ടിയെങ്കിലും, ഇതുവരെ വിശദീകരണം നൽകാൻ പൂജ തയാറായിട്ടില്ല.

'നിശ്ചിത സമയത്തിനുള്ളിൽ വിശദീകരണം സമർപ്പിക്കാൻ പൂജ ഖേദ്കർ തയ്യാറാകാത്ത പശ്ചാത്തലത്തിൽ, കുറ്റിക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൂജ ഖേദ്കറെ അയോഗ്യയാക്കുകയും, ആജീവനാന്തം വിലക്കുകുയും ചെയ്തതായി,' കമ്മീഷൻ പ്രസ്ഥാവനയിൽ വ്യക്തമാക്കി. 

കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. 2024 ജൂണിൽ തന്റെ പ്രൊബേഷണറി പരിശീലനത്തിന്റെ ഭാഗമായി പൂനെ കളക്‌ട്രേറ്റിൽ ജോയിൻ ചെയ്ത 32 കാരിയായ ഖേദ്കർ, യുപിഎസ്ഇ സിവിൽ സർവീസസ് പരീക്ഷ പാസാക്കാൻ പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി), ബെഞ്ച്മാർക്ക് വികലാംഗരുടെയും (പിഡബ്ല്യുബിഡി) ക്വാട്ട ദുരുപയോഗം ചെയ്‌തെന്ന് കമ്മീഷൻ കണ്ടെത്തുകയും നടപടിക്ക് ശുപാർശ നൽകുകയും ചെയ്തിരുന്നു.

Advertisment

നേരത്തെ, ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ ഖേദ്കറിന്റെ ജില്ലാ പരിശീലന പരിപാടി നിർത്തിവച്ചിരുന്നു. പൂനെയിൽ നിന്ന് സ്ഥലം മാറ്റിയ ശേഷം പരിശീലനം തുടരുന്ന വാഷിമിൽ നിന്ന് ഇവരെ തിരികെ അക്കാദമിയിലേക്ക് വിളിക്കുകയായിരുന്നു.

സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന സംശയത്തെ തുടര്‍ന്നാണ് മുംബൈയിൽ അസിസ്റ്റന്റ് കളക്ടറായി പരിശീലനം നടത്തിയിരുന്നു പൂജ ഖേദ്ക്കറിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചത്. അംഗപരിമിതര്‍ക്കുള്ള പ്രത്യേക സംവരണം ലഭിക്കാന്‍ 51 ശതമാനം കാഴ്ച്ച പരിമിതിയുണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നതാണ് പ്രധാന ആരോപണം. 

അതെസമയം, പൂനെ കളക്ടർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്നാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അഡീഷണൽ സെഷൻസ് ജഡ്ജിക്ക് മുമ്പാകെ പൂജ ഖേദ്കർ ആരോപിച്ചു.

Read More

Ias Upsc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: