/indian-express-malayalam/media/media_files/yUudl13POp1qMnJS7oHE.jpg)
വ്യോമയാന ചട്ടങ്ങൾ പരിഷ്‌ക്കരിക്കാനുള്ള ബില്ലിന് ഹിന്ദി നൽകിയതിനെ ലോക്സഭയിൽ എതിർത്ത് പ്രതിപക്ഷം. 1934-ലെ ബ്രിട്ടീഷ് എറ എയർക്രാഫ്റ്റ് ആക്‌ട് ആണ് ഇപ്പോൾ 'ഭാരതീയ വായുയാൻ വിധേയക്, 2024' എന്ന ഹിന്ദി പേരിൽ അവതരിപ്പിച്ചത്.
സിവിൽ ഏവിയേഷൻ മന്ത്രി രാമമോഹൻ നായിഡു ബിൽ അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെ, പാർലമെന്റിൽ കൊണ്ടു വരുന്ന ബില്ലുകൾ ഇംഗ്ലീഷിൽ ആയിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നതായി ചൂണ്ടി കാണിച്ച് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എംപി എൻ കെ പ്രേമചന്ദ്രൻ രംഗത്ത് വന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 348 1ബി, 120, 340 എന്നിവയുടെ ലംഘനമാണ് ബിൽ എന്ന് പ്രേമചന്ദ്രൻ വാദിച്ചു. ഔദ്യോഗിക ഭാഷാ നിയമത്തിലെ സെക്ഷൻ 3 അനുസരിച്ചല്ല ബിൽ എന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പാർലമെന്റിൽ പ്രതിഷേധം. 1934 ലെ എയർ ക്രാഫ്റ്റ് നിയമത്തിന്റെ പേര് ഹിന്ദിയിലാക്കുന്ന ഗവൺമെന്റിന്റെ ഏകപക്ഷീയമായ നടപടി ഭരണഘടന വ്യവസ്ഥകളുടെ ലംഘനവും പരോക്ഷമായി ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് തുല്യവുമാണ്. ബില്ലിന്റെ അവതരണത്തെ എതിർത്ത് കൊണ്ട് നടത്തിയ പ്രസംഗം
Posted by NK Premachandran on Wednesday, July 31, 2024
“എയർക്രാഫ്റ്റ് ബിൽ, 1934 എന്നായിരുന്നു യഥാർത്ഥ ബില്ലിന്റെ പേര്. ബില്ലിന്റെ തലക്കെട്ട് ഇംഗ്ലീഷിലായിരുന്നു. (ഈ) ബില്ലിന്റെ ഉള്ളടക്കവും ഇംഗ്ലീഷിലാണ്. എന്നാൽ ബില്ലിന്റെ പേര് മാറ്റണമെന്നാണ് സർക്കാരിന്റെ ആവശ്യം. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളുകൾക്ക്, ഭാരതീയ വായുയാൻ വിധേയക് എന്ന് ഉച്ചരിക്കാൻ പോലും വളരെ ബുദ്ധിമുട്ടാണ്. ഇതിന് പിന്നിലെ യുക്തിസഹമായ കാരണം എന്താണ്?" ബില്ലിന്റെ നിയമനിർമ്മാണ ശേഷിയെയാണ് താൻ ചോദ്യം ചെയ്യുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
പാർലമെന്ററി ബില്ലുകളുടെ ഭാഷ ഇംഗ്ലീഷിലായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ പ്രസക്തമായ ഭാഗങ്ങൾ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു.
“പ്രേമചന്ദ്രൻ ജി ഉന്നയിച്ച ആശങ്കകൾ ഭാരതീയ ന്യായ സംഹിതയിലും ഭാരതീയ സാക്ഷ്യ സൻഹിതയിലും അഭിസംബോധന ചെയ്തിട്ടുണ്ട്. ഇത് നേരത്തെ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. 'ഭാരതീയ വായുയാൻ വിധേയക്' എന്ന് പേര് നൽകുക വഴി ഞങ്ങൾ ഒരു ഭരണഘടനാ വ്യവസ്ഥയും ലംഘിക്കുന്നില്ല. ഞങ്ങൾ ഇന്ത്യയുടെ ഒരു പുതിയ ഐഡന്റിറ്റി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്, അതിനായി ഞങ്ങൾ ഈ പേര് കൊടുത്തു. ഇത് ആർക്കും ഒരു പ്രശ്നമാകരുത്. ബില്ലിന്റെ ഉള്ളടക്കം ഇംഗ്ലീഷിൽ മാത്രമാണ്. ഇത് കൊണ്ട് ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ല,"
പ്രേമചന്ദ്രന് മറുപടിയായി വ്യോമയാന മന്ത്രി രാംമോഹൻ നായിഡു പറഞ്ഞു.
Read More Lok Sabha News Here
- Uproar in Lok Sabha as bjp’s Tejasvi Surya blames Congress, Left governments for Wayanad landslides
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.