/indian-express-malayalam/media/media_files/FClgsLHKLAF21heNfbkI.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെയും മനീഷ് സിസോദിയയുടെയും ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് 13 വരെ കോടതി നീട്ടി. കേസിൽ ബിആർഎസ് നേതാവ് കെ.കവിതയുടെ കസ്റ്റഡി കാലവതിയും പ്രത്യേക ജഡ്ജി കാവേരി ബവേജ നീട്ടിയിട്ടുണ്ട്.
സിബിഐ അന്വേഷിക്കുന്ന അഴിമതിക്കേസിൽ സിസോദിയയുടെയും കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി ആഗസ്റ്റ് 9 വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് ഉത്തരവ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25ന് 31 വരെയും, അഴിമതി കേസിൽ കസ്റ്റഡി ഓഗസ്റ്റ് 8 വരെയും നീട്ടിയിരുന്നു. ഇ.ഡി കേസിൽ കെജ്‌രിവാളിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
മദ്യനയ കേസിൽ മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തത്. മദ്യനയത്തിന്റെ രൂപീകരണത്തിൽ കെജ്‌രിവാളിന് നേരിട്ട് പങ്കുള്ളതായി ഇ.ഡി നേരത്തെ ആരോപിച്ചിരുന്നു, 'സൗത്ത് ഗ്രൂപ്പിന്' ദക്ഷിണേന്ത്യയിലെ ഒരു കൂട്ടം വ്യക്തികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ പരിഗണിച്ച് തയ്യാറാക്കിയതാണ് മദ്യനയമെന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം.
നയരൂപീകരണത്തിലെ അഴിമതിയുടെ പ്രതിഫലമായി 100 കോടി രൂപ എഎപി നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇത് 2021-2022 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഏജൻസി ആരോപിച്ചിരുന്നു.
Read More
- ഉച്ചരിക്കാൻ തന്നെ ബുദ്ധിമുട്ട്; ഹിന്ദി പേരുള്ള ബില്ലിനെതിരെ ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രൻ
- ചൂരൽമലയിൽ വെല്ലുവിളിയായി കനത്ത മഴ, കർണാടക മന്ത്രി വയനാട്ടിലേക്ക്
- 'അമ്മേ, നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു': ഉരുൾപൊട്ടൽ നടുക്കം മാറാതെ അതിജീവിതർ
- വയനാട്ടിലെ രക്ഷാപ്രവർത്തനം: അവലോകന യോഗം ചേർന്നു
- വയനാട് ദുരന്തം: മരണം 163, കാണാതായവർ 85, ചികിത്സയിൽ 191 പേർ
- സ്വപ്നങ്ങൾ ബാക്കി; യാത്രപോലും പറയാതെ അവർ മടങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us