scorecardresearch

ഉത്തർ പ്രദേശിൽ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ ജാഥകൾ നിരോധിച്ചു

ദേശീയ ഐക്യം, ക്രമസമാധാനം എന്നിവ മുൻനിർത്തിയാണ് ഇത്തരം ജാഥകൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് സർക്കാർ വാദം

ദേശീയ ഐക്യം, ക്രമസമാധാനം എന്നിവ മുൻനിർത്തിയാണ് ഇത്തരം ജാഥകൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് സർക്കാർ വാദം

author-image
WebDesk
New Update
yogi

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലകൗന: ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ ജാഥകൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ദേശീയ ഐക്യം, ക്രമസമാധാനം എന്നിവ മുൻനിർത്തിയാണ് ഇത്തരം ജാഥകൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് സർക്കാർ വാദം. അതേസമയം, രണ്ട് വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാവുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 

Advertisment

Also Read:എഫ്ഐആറിൽ ജാതി രേഖപ്പെടുത്തരുത്; വാഹനങ്ങളിലെ മതചിഹ്നങ്ങളും നീക്കണം; അലഹബാദ് കോടതി

നേരത്തെ, പോലീസ് രേഖകൾ, എഫ്‌ഐആർ എന്നിവയിൽ മതം രേഖപ്പെടുത്തരുതെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധിയുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സർക്കാരിന്റെ നീക്കം. സ്വകാര്യ, പൊതു വാഹനങ്ങൾ, പൊതു സൈൻബോർഡുകൾ എന്നിവയിൽ നിന്നെല്ലാം മതവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും വാക്കുകളും രേഖപ്പെടുത്തുന്നത് നിരോധിക്കണമെന്നും ഹൈക്കോടതി വിധിയിലുണ്ടായിരുന്നു.

Also Read:പുതുക്കിയ ജി.എസ്.ടി. പരിഷ്‌കാരം പ്രാബല്യത്തിൽ; അവശ്യസാധനങ്ങളുടെ വില കുറയും

Advertisment

ജസ്റ്റിസ് വിനോദ് ദിവാകറിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വകാര്യ വാഹനങ്ങളിലും പൊതു വാഹനങ്ങളിലും മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് വിലക്കുന്ന നിയമം സർക്കാർ കൊണ്ടുവരണമെന്നാണ് കോടതി നിർദേശിച്ചത്. മോട്ടോർ വെഹിക്കിൾ നിയമത്തിൽ ഇതുൾപ്പെടുത്തി മാറ്റം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. 

Also Read:ജിഎസ്​ടി സമ്പാദ്യോത്സവത്തിന് നാളെ തുടക്കം; സാധാരണക്കാർക്ക് ഗുണകരമെന്ന് പ്രധാനമന്ത്രി

കോടതി വിധിയ്ക്ക് പിന്നാലെയുള്ള സർക്കാർ നീക്കം ഭരണകക്ഷിയായ ബിജെപിയെയും പ്രതിപക്ഷ പാർട്ടികളെയും ഒരേപോലെ ബാധിക്കാൻ സാധ്യതയുണ്ട്. ജാതി സമവാക്യങ്ങൾ നിർണായകമായ ഉത്തർപ്രദേശിൽ 2027-ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ പാർട്ടികൾ ജാതി അടിസ്ഥാനമാക്കിയുള്ള ഇടപെടലുകൾ നടത്തുന്നതിനിടയിലാണ് പുതിയ തീരുമാനം.

Read More:കുട്ടിയെ പാറയിൽ നിന്ന് തള്ളിയിട്ട് കൊന്ന് 15കാരൻ; അമ്മയോടുള്ള വൈരാഗ്യം കാരണം

Uttar Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: