/indian-express-malayalam/media/media_files/2025/09/22/gst-new-2025-09-22-07-02-26.jpg)
New GSt Rates Take Effect Today
GST Rate cuts from Today: ന്യൂഡൽഹി: പുതുക്കിയ ജി.എസ്.ടി. പരിഷ്‌കാരം രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നേരത്തെ ഉണ്ടായിരുന്ന നാല് സ്ലാബുകൾ രണ്ടായി കുറയുമ്പോൾ അവശ്യസാധനങ്ങൾക്കടക്കം വില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പാൽ മുതൽ ചെറിയ കാറുകൾക്ക് വരെ പുതുക്കിയ ജി.എസ്.ടി. പരിധി പ്രാബല്യത്തിൽ വന്നതോടെ വില കുറയും.
Also Read: ജിഎസ്​ടി സമ്പാദ്യോത്സവത്തിന് നാളെ തുടക്കം; സാധാരണക്കാർക്ക് ഗുണകരമെന്ന് പ്രധാനമന്ത്രി
അഞ്ച് ശതമാനം, 12ശതമാനം, 18ശതമാനം, 28ശതമാനം എന്നീ നാല് ജി.എസ്.ടി. സ്ലാബുകൾ തിങ്കളാഴ്ച മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജി.എസ്.ടി സ്ലാബുകൾ. പുതിയ പരിഷ്‌കരണം പ്രാബല്യത്തിൽ വരുന്നതോടെ അവശ്യ വസ്തുക്കളായ പാലും പനീറും ഉൾപ്പെടെ നിരവധി വസ്തുക്കൾക്ക് ജി.എസ്.ടി. ഉണ്ടാകില്ലായെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
വില കുറയുന്നവ
ചെറിയ കാറുകൾ, സിമന്റ്, തുകൽ ഉത്പന്നങ്ങൾ, കുട, പാൽ ഉത്പന്നങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ, നെയ്യ്, പരിപ്പ്, കുടിവെള്ളം (20 ലിറ്റർ), നോൺ-എയറേറ്റഡ് പാനീയങ്ങൾ, പാദരക്ഷകൾ, വസ്ത്രങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് വില കുറയും.
Also Read:ജിഎസ്ടി പരിഷ്കരണം: സോപ്പുകൾ മുതൽ ചെറിയ കാറുകൾ വരെ; എന്തിനൊക്കെ വില കുറയും, എന്തിനൊക്കെ വില കൂടും
ഇതിനുപുറമേ ടിവി, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ, പെൻസിലുകൾ, സൈക്കിളുകൾ മുതൽ ഹെയർ പിന്നുകൾ വരെയുള്ള നിത്യോപയോഗ വസ്തുക്കൾ എന്നിവയുടെ വിലയിലും പുതിയ ജി.എസ്.ടി. സ്ലാബ് നിലവിൽ വന്നതോടെ വിലകുറയും.
വില കൂടുന്നവ
പുകയില, പാൻമസാല, ലോട്ടറി, ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ, 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങൾ, 2500 രൂപയ്ക്ക് മുകളിൽ വിലയുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ, കാർബണേറ്റ് ഡ്രിംഗുകൾ, മധുരം ചേർത്തുള്ള ഫ്‌ലേവേഡ് ഡ്രിംഗുകൾ എന്നിവയുടെ വില കൂടും.
നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനമെന്ന് പ്രധാനമന്ത്രി
ജി.എസ്.ടി. നിരക്കിലെ ഇളവ് സാധാരണക്കാർക്ക് വൻതോതിൽ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി പരിഷ്‌കരണം രാജ്യത്തിൻറെ വികസനത്തെ ത്വരിതപ്പെടുത്തുമെന്നും യുവാക്കൾക്കും കർഷകർക്കും മധ്യവർഗത്തിനും ഇതിൻറെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read: ജിഎസ്​ടി പരിഷ്കരണം; പരാതികൾ പരിഹരിക്കാൻ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റ്
തിങ്കളാഴ്ച മുതൽ സാധനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുമെന്നും ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചെലവിൽ നിറവേറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾ മോചിതരാകും. ആത്മനിർഭർ ഭാരതിലേക്കുള്ള ഒരു ചുവടുവയ്പ്പ് കൂടിയാണീ ജിഎസ്ടി പരിഷ്‌കാരമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മില്‍മ ഉത്പന്നങ്ങള്‍ക്ക് വില കുറയും
മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ കുറയും.
നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും.
Read More: കുട്ടിയെ പാറയിൽ നിന്ന് തള്ളിയിട്ട് കൊന്ന് 15കാരൻ; അമ്മയോടുള്ള വൈരാഗ്യം കാരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.