/indian-express-malayalam/media/media_files/2025/09/21/pm-modi-2025-09-21-18-01-05.jpg)
ചിത്രം: എക്സ്
ഡൽഹി: തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്‌ടി പരിഷ്കരണം രാജ്യത്തെ പാവപ്പെട്ടവർക്കും മധ്യവർഗത്തിനും കർഷകർക്കും വ്യാപാരികൾക്കും സംരംഭകർക്കും ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്​ടി പരിഷ്കരണം രാജ്യത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുമെന്നും, ഇന്ത്യയിൽ വ്യവസായം ചെയ്യുന്നത് എളുപ്പമാക്കുകയും കൂടുതൽ നിക്ഷേപം ആകർഷിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
നാളെ മുതൽ രാജ്യത്ത് ജിഎസ്‌ടി സേവിംഗ്സ് ഉത്സവത്തിനാണ് തുടക്കമാകുന്നതെന്നും ജനങ്ങളുടെ സമ്പാദ്യം വർദ്ധിക്കുമെന്നും സാധനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഉത്സവകാലത്ത് എല്ലാവരുടെയും ഹൃദയം മധുരം കൊണ്ട് നിറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
My address to the nation. https://t.co/OmgbHSmhsi
— Narendra Modi (@narendramodi) September 21, 2025
"നാളെ മുതൽ നവരാത്രി ഉത്സവം ആരംഭിക്കുകയാണ്. എല്ലാവർക്കും ആശംസകൾ. നവരാത്രിയുടെ ആദ്യ ദിവസം മുതൽ, രാജ്യം ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തുകയാണ്. നാളെ സൂര്യോദയത്തോടെ, അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരും. ഈ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുകയും, വ്യവസായം ചെയ്യുന്നത് എളുപ്പമാക്കുകയും, കൂടുതൽ നിക്ഷേപം ആകർഷിക്കുകയും, ഓരോ സംസ്ഥാനവും രാജ്യത്തിന്റെ വികസനത്തിൽ തുല്യ പങ്കാളികളാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
Also Read: ജിഎസ്ടി നിരക്കിലെ ഇളവിന് പിന്നാലെ കുപ്പിവെള്ളത്തിന് വിലകുറച്ച് റെയിൽവേ
ഒരു തരത്തിൽ പറഞ്ഞാൽ, നാളെ മുതൽ രാജ്യത്ത് ഒരു ജിഎസ്‌ടി സേവിംഗ്സ് ഫെസ്റ്റിവൽ ആരംഭിക്കുകയാണ്. ഇതിലൂടെ, ജനങ്ങളുടെ സമ്പാദ്യം വർദ്ധിക്കും, ആളുകൾക്ക് സാധനങ്ങൾ വിലക്കുറവിൽ വാങ്ങാൻ കഴിയും. നമ്മുടെ രാജ്യത്തെ ദരിദ്രർ, മധ്യവർഗം, നവ മധ്യവർഗം, യുവാക്കൾ, കർഷകർ, സ്ത്രീകൾ, വ്യാപാരികൾ, സംരംഭകർ എന്നിവർക്കെല്ലാം ഈ സമ്പാദ്യ ഉത്സവത്തിലൂടെ പ്രയോജനം ലഭിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ഉത്സവകാലത്ത്, എല്ലാവരുടെയും ഹൃദയം മധുരം കൊണ്ട് നിറയും.
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ, രാജ്യത്തെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തെ തോൽപ്പിച്ചു. ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നുവന്ന്, നവ മധ്യവർഗം എന്നറിയപ്പെടുന്ന 25 കോടി ജനങ്ങളുടെ ഒരു വലിയ സംഘം ഇന്ന് രാജ്യത്ത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ നവ മധ്യവർഗത്തിന് അവരുടേതായ അഭിലാഷങ്ങളും സ്വപ്നങ്ങളുമുണ്ട്. ഈ വർഷം, 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാക്കിക്കൊണ്ടുള്ള ഒരു സമ്മാനം സർക്കാർ നൽകി.
Also Read: ബാഗ്രാം വ്യോമതാവളം അഫ്ഗാൻ മടക്കി നൽകണം; മുന്നറിയിപ്പുമായി ട്രംപ്
സ്വാഭാവികമായും, 12 ലക്ഷം രൂപ വരെയുള്ള വരുമാന നികുതി ഇളവ് അനുവദിക്കുമ്പോൾ, മധ്യവർഗത്തിന്റെ ജീവിതത്തിൽ ആഴത്തിലുള്ള പരിവർത്തനം സംഭവിക്കുന്നു. ഇത് വളരെയധികം ലാളിത്യവും സൗകര്യവും കൊണ്ടുവരുന്നു. ഇപ്പോൾ, ദരിദ്രർക്കും, നവ മധ്യവർഗത്തിനും, മധ്യവർഗത്തിനും ഇരട്ടി ആനുകൂല്യങ്ങൾ ലഭിക്കുന്നു. ജിഎസ്‌ടി കുറച്ചതോടെ, രാജ്യത്തെ പൗരന്മാർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത് എളുപ്പമാകും," പ്രധാനമന്ത്രി പറഞ്ഞു.
"രാജ്യത്തിന്റെ കൂട്ടായ തീരുമാനമാണ് ജിഎസ്‌ടി. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഇതിനു തുടർച്ചയുണ്ടാകും. എല്ലാ മേഖലയിലും മാറ്റമുണ്ടാകും. സ്കൂട്ടർ, ബൈക്ക്, കാർ, ടിവി തുടങ്ങി എല്ലാത്തിന്റെയും വില കുറയാൻ പോവുകയാണ്. വ്യാപാരികൾ ജിഎസ്‌ടി പരിഷ്കരണത്തിൽ അതിയായ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കും വില കുറയും. വീട് വയ്ക്കുന്നവർക്കും ചെലവ് കുറയും. യാത്രകൾക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബിൽ വരും." പ്രധാനമന്ത്രി പറഞ്ഞു.
Also Read: കാമുകന്റെ രഹസ്യബന്ധം പിടികൂടി; കാമുകിയെ കൊന്ന് സ്യൂട്ട്കേസിലാക്കി നദിയിലെറിഞ്ഞു; 22 കാരൻ അറസ്റ്റിൽ
സെപ്റ്റംബർ 22-നാണ് ജിഎസ്‌ടി പരിഷ്‌കരണം പ്രാബല്യത്തിൽവരുന്നത്. ജിഎസ്‌ടി. 2.0 എന്ന പേരിൽ പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണം ദീർഘനാളായി പല കോണുകളിൽ നിന്നും ഉയർന്നുവന്ന രണ്ടാം തലമുറ ചരക്ക് സേവന നികുതി എന്ന ആവശ്യത്തിന്റെ ചുവടുപിടിച്ചാണ്. സമ്പദ്വ്യവസ്ഥയ്ക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമായ ലളിതമായ നികുതി സംവിധാനം കൊണ്ടുവരണമെന്നതാണ് സർക്കാരിന്റ ലക്ഷ്യം.
Read More:ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, നോബൽ സമ്മാനത്തിന് താൻ അർഹൻ: ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.