/indian-express-malayalam/media/media_files/2025/09/21/kanpur-murder-2025-09-21-17-16-06.jpg)
എക്സ്പ്രസ് ഫോട്ടോ
കാൺപൂർ: കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി യമുന നദിയിൽ ഉപേക്ഷിച്ച സംഭവത്തിൽ 22 കാരൻ അറസ്റ്റിൽ. ജൂലൈ 22 മുതൽ കാണാതായ കാൺപൂർ സ്വദേശി ആകാൻഷയാണ് (20) കൊല്ലപ്പെട്ടത്. ഫത്തേപൂർ സ്വദേശിയായ സൂരജ് കുമാർ ഉത്തം ആണ് അറസ്റ്റിലായത്. സൂരജിന്റെ സുഹൃത്ത് ആശിഷ് കുമാറിനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മൃതദേഹം കണ്ടെത്താൻ യമുന നദിയിൽ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സൂരജും ആകാൻഷയും കുറച്ചു കാലമായി അടുപ്പത്തിലായിരുന്നു. സൂരജിന്റെ മറ്റൊരു ബന്ധത്തെക്കുറിച്ച് ആകാൻഷ മനസ്സിലാക്കിയതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി മോട്ടർസൈക്കിളിൽ കാൺപൂരിൽ നിന്ന് 100 കിലോമീറ്ററോളം സഞ്ചരിച്ച് യമുനയിൽ ഉപേക്ഷിക്കുയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യമുന തീരത്ത് എത്തിയ ശേഷം സ്യൂട്ട്കേസിനൊപ്പം പ്രതി സെൽഫി എടുക്കുകയും ഇത് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് കാൺപൂർ പൊലീസ് പ്രതിയെയും സുഹൃത്ത് ആശിഷിനെയും കസ്റ്റഡിയിലെടുത്തത്. ആശിഷാണ് മോട്ടർസൈക്കിൾ ഒടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Also Read: ഛത്തീസ്ഗഡിൽ കബഡി മത്സരത്തിനിടെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു
ഇലക്ട്രീഷ്യനായ സൂരജ് ഏതാനും മാസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് അകാൻഷയുമായി പരിചയത്തിലാകുന്നത്. ആകാൻഷ സഹോദരിയോടൊപ്പം 10 മാസമായി കാൺപൂരിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ജൂണിൽ, ആകാൻഷ മറ്റൊരു ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചതോടെ, ഹനുമന്ത് വിഹാർ പ്രദേശത്തെ പുതിയ വീട്ടിലേക്ക് താമസം മാറി.
സൂരജിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അകാൻഷ ആദ്യ ജോലി ഉപേക്ഷിച്ച് പുതിയ സ്ഥലത്തേക്ക് താമസം മാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജൂലൈ 21 ന് ഹോട്ടലിൽവെച്ച് സൂരജും ആകാൻഷയും തമ്മിൽ തർക്കം ഉണ്ടായതായി അന്വേഷണത്തിൽ വ്യക്തമായി. ജൂലൈ 21 ന് വൈകുന്നേരം ഇരുവരും വാടക വീട്ടിൽ ഉണ്ടായിരുന്നതായി ടവർ ലൊക്കേഷൻ പരിശോതിച്ചതിലൂടെ പൊലീസ് കണ്ടെത്തി.
Also Read: ബാഗ്രാം വ്യോമതാവളം അഫ്ഗാൻ മടക്കി നൽകണം; മുന്നറിയിപ്പുമായി ട്രംപ്
പിറ്റേന്ന് സൂരജ് ബന്ദ ജില്ലയിലേക്ക് യാത്ര ചെയ്തതായും പൊലീസ് മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, സൂരജിനെ കസ്റ്റഡിയിലെടുക്കുകയും മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തു. തുടക്കത്തിൽ, ആകാൻഷ എവിടെയാണ് താമസിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു സൂരജിന്റെ വാദം. കൂടുതൽ അന്വേഷണത്തിൽ വീട് സംഘടിപ്പിച്ച് നൽകിയത് താനാണെന്ന് പ്രതി സമ്മതിച്ചു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 21 ന് ഉച്ചകഴിഞ്ഞ്, മറ്റൊരു പെൺകുട്ടിയുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് അകാൻഷ മനസിലാക്കിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ തർക്കം രൂക്ഷമായി. തന്നെ വിവാഹം കഴിക്കണമെന്ന് ആകാൻഷ ആവശ്യപ്പെട്ടു. വഴക്ക് കൈയ്യാങ്കളിയിലെത്തുകയും തുടർന്ന് സൂരജ് ആകാൻഷയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ആയിരുന്നെന്ന് എസ്എച്ച്ഒ പറഞ്ഞു.
Also Read:ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, നോബൽ സമ്മാനത്തിന് താൻ അർഹൻ: ഡൊണാൾഡ് ട്രംപ്
കൊലപാതകത്തിനു ശേഷം സുഹൃത്ത് ആശിഷ് കുമാറിനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് മൃതദേഹം നദിയിൽ ഉപേക്ഷിച്ചു. കൊലപാതകം നടന്ന് ഏകദേശം രണ്ടു ദിവസത്തിനു ശേഷം, സൂരജ് യുവതിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും, ആകാൻഷ ലഖ്‌നൗവിലെ മറ്റൊരു ഹോട്ടലിൽ ജോലിക്ക് പോകുന്നു എന്ന തരത്തിൽ സന്ദേശം അയച്ചു. ഈ ഫോൺ പിന്നീട് നശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
Read More: വിടവാങ്ങൽ ചിത്രമെന്ന പേരിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.