/indian-express-malayalam/media/media_files/WMNpngOZFBGRdTmOVlxr.jpg)
പ്രതീകാത്മക ചിത്രം
റായ്പൂർ: ഛത്തീസ്ഗഡിലെ കൊണ്ടഗാവിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു. മത്സരം കാണാൻ എത്തിയവരാണ് മരിച്ചത്. കബഡി മത്സരത്തിനിടെ കാണികൾക്കുള്ള ടെന്റ് ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു.
Also Read:പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ശനിയാഴ്ച രാത്രി ബദരാജ്പൂർ ഡെവലപ്മെന്റ് ബ്ലോക്കിന് കീഴിലുള്ള രാവസ്വാഹി ഗ്രാമത്തിൽ കബഡി മത്സരം നടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.പെട്ടെന്നുണ്ടായ കൊടുങ്കാറ്റിൽ 11-കെവി വൈദ്യുതി ലൈൻ കളി കാണാൻ വേണ്ടി നിലത്ത് സ്ഥാപിച്ചിരുന്ന ടെന്റിന്റെ ഇരുമ്പ് തൂണിൽ തട്ടുകയും വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു.
Also Read:സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കും; ഡി. രാജ ഒഴിയുന്നെതിൽ അവ്യക്തത
പ്രദേശവാസികളായ ആറ് പേരെ വിശ്രാംപുരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർ തൽക്ഷണം മരിക്കുകയായിരുന്നു. പരുക്കേറ്റവരിൽ മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവരെ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
Also Read:എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു: വിവാദ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൊണ്ടഗാവ് പോലീസ് പറഞ്ഞു. ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ മത്സരങ്ങൾ സംഘടിപ്പിച്ചതെന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Read More:എഫ്ഐആറിൽ ജാതി രേഖപ്പെടുത്തരുത്; വാഹനങ്ങളിലെ മതചിഹ്നങ്ങളും നീക്കണം; അലഹബാദ് കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.