scorecardresearch

എഫ്ഐആറിൽ ജാതി രേഖപ്പെടുത്തരുത്; വാഹനങ്ങളിലെ മതചിഹ്നങ്ങളും നീക്കണം; അലഹബാദ് കോടതി

Allahabad High Court: സ്വകാര്യ വാഹനങ്ങളിലും പൊതു വാഹനങ്ങളിലും മതചിഹ്നങ്ങളെല്ലാം വെക്കുന്നത് വിലക്കുന്ന നിയമം സർക്കാർ കൊണ്ടുവരണം എന്ന് കോടതി നിർദേശിച്ചു

Allahabad High Court: സ്വകാര്യ വാഹനങ്ങളിലും പൊതു വാഹനങ്ങളിലും മതചിഹ്നങ്ങളെല്ലാം വെക്കുന്നത് വിലക്കുന്ന നിയമം സർക്കാർ കൊണ്ടുവരണം എന്ന് കോടതി നിർദേശിച്ചു

author-image
WebDesk
New Update
court

സമൂഹത്തിൽ നിലനിൽക്കുന്ന ജാതി മത വ്യവസ്ഥകളിലെ അനാവശ്യ പ്രവണതകൾക്കെതിരെ സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി. പൊലീസ് രേഖകൾ, എഫ്ഐആർ എന്നിവയിൽ മതം രേഖപ്പെടുത്തരുത് എന്നാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിന് പുറമെ, സ്വകാര്യ, പൊതു വാഹനങ്ങൾ, പൊതു സൈൻബോർഡുകൾ എന്നിവയിൽ നിന്നെല്ലാം മതവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും വാക്കുകളുമെല്ലാം രേഖപ്പെടുത്തരുത് നിരോധിക്കണം എന്നും അലഹബാദ് ഹൈക്കോടതി വിധിച്ചു. 

Advertisment

ജസ്റ്റിസ് വിനോദ് ദിവാകറിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വകാര്യ വാഹനങ്ങളിലും പൊതു വാഹനങ്ങളിലും മതചിഹ്നങ്ങളെല്ലാം വെക്കുന്നത് വിലക്കുന്ന നിയമം സർക്കാർ കൊണ്ടുവരണം എന്ന് കോടതി നിർദേശിച്ചു. ദേശിയ മോട്ടോർ വെഹിക്കിൾ നിയമങ്ങളിൽ ഇതുൾപ്പെടുത്തി മാറ്റം കൊണ്ടുവരാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Also Read: 'യാ അലി'യുടെ ശബ്ദം; ഗായകൻ സുബീൻ ഗാർഗ് വിടവാങ്ങി; മരണം സ്കൂബ ഡൈവിങ്ങിനിടെ

എഫ്ഐആർ, അന്വേഷണ രേഖകൾ, പബ്ലിക് റെക്കോർഡുകൾ എന്നിങ്ങനെയുള്ള രേഖകളിലെല്ലാം ജാതി എഴുതേണ്ടതില്ലെന്ന് വിധിച്ച കോടതി ഇത് സംബന്ധിച്ച ചട്ടം രൂപീകരിക്കാൻ ഉത്തർപ്രദേശ് ആഭ്യന്തര മന്ത്രാലയത്തോടും ഡിജിപിയോടും കോടതി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ജാതി ഉയർത്തി പിടിച്ചുള്ള കണ്ടന്റുകൾക്കെതിരേയും കർശന നടപടി എടുക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Advertisment

Also Read: ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്-1 ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ ഉയർത്തി ട്രംപ്

മതത്തെ പ്രകീർത്തിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ കണ്ടന്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഐടി ആക്ടിന്റെ കീഴിൽ ചട്ടം കൊണ്ടുവരാനാണ് കോടതി യുപി സർക്കാരിനോട് നിർണായക വിധിയിൽ പറയുന്നത്. വാഹനത്തിൽ അനധികൃതമായി മദ്യ കച്ചവടം നടത്തിയ സംഘം തങ്ങൾക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി മതം രേഖകളിൽ നിന്ന് മാറ്റണം എന്ന് നിർദേശിച്ചത്. 

Also Read: സുബിൻ ഗാർഗിന്റെ മരണം: സംഘാടകനെതിരെ കേസെടുത്ത് പൊലീസ്; അന്വേഷണം സിഐഡിക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി

ഇവർക്കെതിരായ കേസ് റദ്ദാക്കാൻ കോടതി തയ്യാറായില്ല. എന്നാൽ എഫ്ഐആറിൽ ഇവരുടെ മതം പൊലീസ് രേഖപ്പെടുത്തിയത് കോടതി ശ്രദ്ധിച്ചു. ഇതോടെ ഈ വർഷം മാർച്ച് മൂന്നിന് ഡിജിപിയോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. പ്രതിയെന്ന് സംശയിക്കപ്പെടുന്നവരുടെ ജാതി രേഖപ്പെടുന്നത് കൊണ്ട് അന്വേഷണത്തിൽ എന്ത് ഗുണമാണ് ഉണ്ടാവുന്നത് എന്ന് വ്യക്തമാക്കാനാണ് കോടതി നിർദേശിച്ചത്.

Read More: ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ വീണ്ടും ട്രാക്കിൽ; ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച യുഎസിൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: