scorecardresearch

'യാ അലി'യുടെ ശബ്ദം; ഗായകൻ സുബീൻ ഗാർഗ് വിടവാങ്ങി; മരണം സ്കൂബ ഡൈവിങ്ങിനിടെ

സ്കൂബ ഡൈവിങ്ങിനിടെ ശ്വസന പ്രശ്നം നേരിട്ടതോടെ ഓപ്പമുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു

സ്കൂബ ഡൈവിങ്ങിനിടെ ശ്വസന പ്രശ്നം നേരിട്ടതോടെ ഓപ്പമുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു

author-image
WebDesk
New Update
Zubeen Garg

സുബീൻ ഗാർഗ്

ഗുവാഹത്തി: 'യാ അലി' എന്ന ഹിറ്റു ഗാനത്തിലൂടെ ഇന്ത്യയൊട്ടാകെ പ്രശസ്തനായ അസമീസ് ഗായകൻ സുബീൻ ഗാർഗ് (52) അന്തരിച്ചു. വെള്ളിയാഴ്ച സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയാണ് മരണം. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂരിലെത്തിയതായിരുന്നു അദ്ദേഹം.

Advertisment

സ്കൂബ ഡൈവിങ്ങിനിടെ ശ്വസന പ്രശ്നം നേരിട്ടതോടെ ഓപ്പമുണ്ടായിരുന്ന സിംഗപ്പൂർ അസം അസോസിയേഷൻ അംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നെന്ന് പരിപാടിയുടെ സംഘാടകർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഐസിയുവിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

അസമിലെ ഏറ്റവും സ്വാധീനമുള്ള സംഗീത കലാകാരനായിരുന്ന ഗാർഗ്, ബോളിവുഡിലും ജനപ്രിയനായിരുന്നു. തൊണ്ണൂറുകളിൽ അസമീസ് ഭാഷയിൽ പ്രശസ്തിയിലേക്ക് എത്തിയ സുബീൻ, 2006 ൽ പുറങ്ങിയ 'ഗാങ്സ്റ്റർ' എന്ന ബോളിവുഡ് ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് രാജ്യമൊട്ടാകെ ശ്രദ്ധനേടിയത്. ഇന്ത്യയ്ക്കു പുറമേ തെക്കനേഷ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.

Advertisment

1972 നവംബർ 18 ന്‌ മോഹിനിയുടെയും ബോർതുകുറിന്റെയും മകനായി അപ്പർ അസമിലെ ജൊർഹാത്തിലാണ്‌ സുബീൻ ഗാർഗിന്റെ ജനനം. 'അനാമിക' എന്ന ആദ്യ ആൽബത്തിലൂടെ സംഗീത രംഗത്തേക്ക് ചുവടുവെച്ച സുബിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കരിയറിൽ പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്നാണ് വിവരം.

Read More: തമിഴ് ഹാസ്യ താരം റോബോ ശങ്കർ കുഴഞ്ഞുവീണു മരിച്ചു

Bollywood Singer Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: