scorecardresearch

തമിഴ് ഹാസ്യ താരം റോബോ ശങ്കർ കുഴഞ്ഞുവീണു മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് അവശനായ റോബോ ശങ്കർ വീണ്ടും അഭിനയത്തിൽ സജീവമാകുന്നതിനിടെയാണ് മരണം സംഭവിച്ചത്

മഞ്ഞപ്പിത്തം ബാധിച്ച് അവശനായ റോബോ ശങ്കർ വീണ്ടും അഭിനയത്തിൽ സജീവമാകുന്നതിനിടെയാണ് മരണം സംഭവിച്ചത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Robo Shankar Passed Away FI

റോബോ ശങ്കർ

ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ നടനാണ് റോബോ ശങ്കർ. ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കർ. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. 

Advertisment

ഭാര്യ പ്രിയങ്കയോടൊപ്പം ടെലിവിഷൻ ഷോയിൽ പങ്കെടുക്കുന്നതിനിടയിലാണ് താരം കുഴഞ്ഞു വീണത്. ഉടൻ തന്നെ അടുത്തുള്ള സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്ടായി. 

Also Read: ഇത് സിനിമ നടനൊന്നുമല്ല മീന്‍ വിക്കാന്‍ വരുന്ന യൂസഫിക്കാ; നീയിങ്ങ് കേരളത്തിലോട്ട് വാ മോളേ എന്ന് ബേസിൽ ജോസഫ്

സ്റ്റാർ വിജയിലെ 'കലക്കപോവത് യാര്' എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ശങ്കർ ശ്രദ്ദേയനായത്. വിജയ് സേതുപതി നായകനായ 'ഇതർക്കുതനെ അസൈപ്പെട്ടൈ ബാലമുരുക'യിലൂടെയാണ് സിനിമയിലേയ്‌ക്കെത്തിയത്. 

Advertisment

റോബോട്ട് ശൈലിയിലുള്ള തൻ്റെ നൃത്തച്ചുവടുകളിലൂടെയാണ് റോബോ എന്ന പേര് ശങ്കറിനു ലഭിച്ചത്. ഈ വർഷമാദ്യം തിയേറ്ററിലെത്തിയ 'സൊട്ട സൊട്ട നനൈയുത്' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 

Also Read: 'കൽക്കി 2'ൽ‍ സുമതിയായി ദീപിക പദുക്കോണില്ല; ഒഴിവാക്കിയതായി നിർമ്മാതാക്കൾ

'വായൈ മൂടി പേശവും,' 'ടൂറിങ് ടോക്കീസ്,' 'മാരി,' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. ഇവ കൂടാതെ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് അവശനായ റോബോ ശങ്കർ വീണ്ടും അഭിനയത്തിൽ സജീവമാകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

വൈകാരികമായ ഒരു കവിതയിലൂടെയാണ് കമൽഹാസൻ ആദരാഞ്ജലി അർപ്പിച്ചത്. "റോബോ ശങ്കർ. റോബോ എന്നത് വെറുമൊരു ഓമനപ്പേരാണ്. എന്റെ നിഘണ്ടുവിൽ നീ ഒരു മനുഷ്യനാണ്. നീ എന്റെ ഇളയ സഹോദരനാണ്. നീ എന്നെ ഉപേക്ഷിച്ച് പോകുമോ? നിന്റെ ജോലി കഴിഞ്ഞു, നീ പോയി. എന്റെ ജോലി പൂർത്തിയാകാതെ കിടക്കുന്നു. നാളേകളെ ഞങ്ങൾക്കുവേണ്ടി മാറ്റി വച്ച് നീ ഞങ്ങളെ വിട്ടുപോയി. അതിനാൽ, നാളേകൾ ഞങ്ങളുടേതാണ്." എന്നാണ് കമൽഹാസൻ പങ്കുവച്ചത്.

"വിനാശകരമായ തിരഞ്ഞെടുപ്പുകൾ കാലക്രമേണ ആരോഗ്യം എങ്ങനെ ക്ഷയിപ്പിക്കുന്നു എന്നു കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു. അകാലത്തിൽ പൊലിഞ്ഞ ഒരു വലിയ പ്രതിഭ. അദ്ദേഹത്തിൻ്റെ കുടുംബത്തിനും ആരാധകർക്കും എൻ്റെ അഗാധമായ അനുശോചനം"- എന്നാണ് കാർത്തി ട്വിറ്ററിൽ കുറിച്ചത്. 

Also Read: ഈ സൂപ്പർഹീറോയും കയ്യടി അർഹിക്കുന്നു, പാണ്ടകൾ കരുത്തോടെ പോരാട്ടം തുടരുക: മംമ്ത മോഹൻദാസ്

ടെലിവിഷൻ താരമായ പ്രിയങ്കയാണ് റോബോയുടെ ഭാര്യ. കമൽഹാസൻ, വിയജ് സേതുപതി, കാർത്തി തുടങ്ങി നിരവധി താരങ്ങളാണ് ശങ്കറിൻ്റെ മരണത്തിൽ അനുശോചനം അറിയിച്ചത്.

Read More: എന്തിന് മുള്ളൻകൊല്ലിയിൽ പോയി തല വെച്ചു? മറുപടിയുമായി അഖിൽ മാരാർ

Tamil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: