/indian-express-malayalam/media/media_files/2025/09/18/deepika-padukone-kalki-2025-09-18-15-00-27.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ദീപിക പദുകോൺ, പ്രഭാസ്, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ 'കല്‍ക്കി 2898 എഡി.' ബോക്സ് ഓഫീസിലടക്കം മികച്ച പ്രതികരണം കാഴ്ചവച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ അഭിനയിക്കില്ലെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
"കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന തുടർ ഭാഗത്തിൽ നടി ദീപിക പദുക്കോൺ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ല. കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ നേരുന്നു," നിർമ്മാതാക്കളായ വൈജയന്തി മൂവീസ് പ്രസ്താവനയിൽ അറിയിച്ചു. സുമതി എന്ന കഥാപാത്രമായാണ് കൽക്കിയിൽ ദീപിക എത്തിയത്.
Also Read: ഈ സൂപ്പർഹീറോയും കയ്യടി അർഹിക്കുന്നു, പാണ്ടകൾ കരുത്തോടെ പോരാട്ടം തുടരുക: മംമ്ത മോഹൻദാസ്
This is to officially announce that @deepikapadukone will not be a part of the upcoming sequel of #Kalki2898AD.
— Vyjayanthi Movies (@VyjayanthiFilms) September 18, 2025
After careful consideration, We have decided to part ways. Despite the long journey of making the first film, we were unable to find a partnership.
And a film like…
നേരത്തെ, പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ സ്പിരിറ്റിൽ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയിരുന്നു. എട്ടു മണിക്കൂർ ജോലി സമയം, ഉയർന്ന പ്രതിഫലം, ലാഭത്തിൽ ഒരു പങ്ക്, തെലുങ്ക് സംസാരിക്കാനാകില്ല തുടങ്ങി നിരവധി ഡിമാൻഡുകൾ ദീപിക നിർമ്മാതാക്കൾക്കു മുന്നിൽ വച്ചതായായും നിർമ്മാതാക്കൾ ഇത് അംഗീകരിച്ചില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Also Read: ഇനി നടക്കപ്പോറത് യുദ്ധം; ഹൃദയപൂർവത്തിലെ ഡിലീറ്റഡ് സീൻ കാണാം
സംഭവം, സിനിമ ലോകത്തെ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ദീപികയെ വിമർശിച്ച് രംഗത്തെത്തുകയും, കഥയിലെ ചില ഭാഗങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
Read More: വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേ ഒരാൾ ഹയ ആണ്, ഹാഫ് ഡേ ഒക്കെ മിണ്ടാതിരിക്കും: ആസിഫ് അലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.