/indian-express-malayalam/media/media_files/2025/09/18/mohanlal-sangeeth-pratap-hridayapoorvam-deleted-scene-2025-09-18-12-19-33.jpg)
Hridayapoorvam Deleted Scene
ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന ഹൃദയപൂർവ്വം. മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് ചിത്രം. ഇതിനകം 75 കോടിയിൽ അധികമാണ് ചിത്രം കളക്റ്റ് ചെയ്തത്.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ
‘ഹൃദയപൂർവ’ത്തിലെ രസകരമായൊരു ഡിലീറ്റഡ് സീൻ പങ്കുവച്ചിരിക്കുകയാണ് സംഗീത് പ്രതാപ്. ആശുപത്രിയിൽ വച്ച് മോഹൻലാൽ സംഗീതിന്റെ കോളറിൽ പിടിക്കുന്ന രംഗമാണിത്. സിനിമയിൽ ഈ രംഗം ഒഴിവാക്കിയിരുന്നു.‘അത്, ‘ഇനി നടക്കപ്പോറത് യുദ്ധം’ എന്നോ എന്റെ പിള്ളേരെ തൊടുന്നോടാ’ എന്നോ ആയിരുന്നില്ല’എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
Also Read: സ്റ്റണ്ണിങ് ലുക്കിൽ ബോളിവുഡിൻ്റെ സ്വന്തം ആലിയ; ചിത്രങ്ങൾ
ഹൃദയപൂർവ്വം കണ്ടിറങ്ങിയവരുടെയെല്ലാം ശ്രദ്ധ കവർന്ന ജോഡികളാണ് മോഹൻലാലും സംഗീത് പ്രതാപും. ഒരു ടോം ആൻഡ് ജെറി വൈബ് ഉള്ള കൂട്ട് എന്നാണ് പ്രേക്ഷകർ ഇരുവരുടെയും കഥാപാത്രങ്ങളെ വിശേഷിപ്പിച്ചത്. ഇരുവരുടെയും കെമിസ്ട്രി ചിത്രത്തിനു വലിയ രീതിയിൽ ഗുണം ചെയ്തിരുന്നു.
Also Read: ശസ്ത്രക്രിയ സാധ്യമല്ല, കീമോതെറാപ്പിയിലേക്ക് മടങ്ങുന്നു: കാൻസർ പോരാട്ടത്തെ കുറിച്ച് നഫീസ അലി
ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു.
Also Read: വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേ ഒരാൾ ഹയ ആണ്, ഹാഫ് ഡേ ഒക്കെ മിണ്ടാതിരിക്കും: ആസിഫ് അലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.