scorecardresearch

ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്-1 ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ ഉയർത്തി ട്രംപ്

എച്ച്-1 ബി വിസ അപേക്ഷകൾക്കുള്ള ഫീസ് ഏകദേശം 88,09,180 രൂപ ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു

എച്ച്-1 ബി വിസ അപേക്ഷകൾക്കുള്ള ഫീസ് ഏകദേശം 88,09,180 രൂപ ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു

author-image
WebDesk
New Update
trump new

ഫയൽ ഫൊട്ടോ

വാഷിങ്ടണ്‍: എച്ച്-1ബി വിസ അപേക്ഷിക്കാനുള്ള ഫീസ് കുത്തനെ ഉയർത്തി യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ ട്രംപ് ഒപ്പുവച്ചതായി റിപ്പോർട്ട്. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയായിരുന്ന ശരാശരി ഫീസാണ് കുത്തനെ ഉയർത്തിയിരിക്കുന്നത്.

Advertisment

എച്ച്-1ബി വിസകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. വൈദഗ്ധ്യം ആവശ്യമുള്ള സാങ്കേതിക ജോലികൾക്കായി വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന സാങ്കേതികവിദ്യ, സ്റ്റാഫിംഗ് കമ്പനികൾ പ്രധാനമായും ആശ്രയിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് എച്ച്-1ബി വിസ.

Also Read: ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ വീണ്ടും ട്രാക്കിൽ; ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച യുഎസിൽ

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ നിന്നുള്ള വിവരം അനുസരിച്ച്, 2025-ൽ ആമസോണിന്റെ 10,000-ത്തിലധികം എച്ച്-1ബി വിസകളും, മൈക്രോസോഫ്റ്റിനും മെറ്റാ പ്ലാറ്റ്‌ഫോമുകൾക്കുമായി 5,000-ത്തിലധികം എച്ച്-1ബി വിസകളും അംഗീകാരിച്ചിരുന്നതായാണ് വിവരം.

Advertisment

Also Read: മണിപ്പൂരിൽ സൈനിക വാഹനത്തിനു നേരെ ആക്രമണം; രണ്ടു ജവാന്മാർക്ക് വീരമൃത്യു; നാലുപേർക്ക് പരിക്ക്

ഐടി മേഖലയിലടക്കം ജോലിക്കായി അമേരിക്കയിലേക്ക് പോകാൻ ശ്രമിക്കുന്ന ഇന്ത്യക്കാർക്ക് ഈ നീക്കം കനത്ത തിരിച്ചടിയാണ്. എച്ച്-1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. 2022 ഒക്ടോബറിനും 2023 സെപ്റ്റംബറിനും ഇടയിൽ, എച്ച്-1 ബി പ്രോഗ്രാമിന് കീഴിൽ നൽകിയ ഏകദേശം 4 ലക്ഷം വിസകളിൽ 72 ശതമാനവും ഇന്ത്യൻ പൗരന്മാർക്കായിരുന്നു. 11.7 ശതമാനവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. 

Read More: സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ വിലക്കി താലിബാൻ; മനുഷ്യാവകാശത്തെ കുറിച്ചും പഠിപ്പിക്കരുത്

Donald Trump H1b Visa Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: