scorecardresearch

സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ വിലക്കി താലിബാൻ; മനുഷ്യാവകാശത്തെ കുറിച്ചും പഠിപ്പിക്കരുത്

Taliban bans books written by women: അഫ്ഗാനിസ്ഥാൻ സർവകലാശാലയിലെ കരിക്കുലത്തിൽ ഉൾപ്പെട്ട 680 പുസ്തകങ്ങളാണ് താലിബാൻ വിരുദ്ധ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് എന്ന് ഭരണകൂടം വിധിയെഴുതിയിരിക്കുന്നത്

Taliban bans books written by women: അഫ്ഗാനിസ്ഥാൻ സർവകലാശാലയിലെ കരിക്കുലത്തിൽ ഉൾപ്പെട്ട 680 പുസ്തകങ്ങളാണ് താലിബാൻ വിരുദ്ധ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് എന്ന് ഭരണകൂടം വിധിയെഴുതിയിരിക്കുന്നത്

author-image
WebDesk
New Update
Taliban bans books written by women

Source: AI Generated Image

അഫ്ഗാനിസ്ഥാനിലെ സർവകലാശാല കരിക്കുലത്തിൽ നിന്ന് സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങൾ നിരോധിച്ച് താലിബാൻ ഭരണകൂടം. ലൈംഗീകാതിക്രമങ്ങൾക്കെതിരേയും മനുഷ്യാവകാശത്തെ കുറിച്ചും പറയുന്ന പഠന ഭാഗങ്ങളും കരിക്കുലത്തിൽ നിന്ന് താലിബാൻ നിരോധിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

അഫ്ഗാനിസ്ഥാൻ സർവകലാശാലയിലെ കരിക്കുലത്തിൽ ഉൾപ്പെട്ട 680 പുസ്തകങ്ങളാണ് താലിബാൻ വിരുദ്ധ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് എന്ന് ഭരണകൂടം വിധിയെഴുതിയിരിക്കുന്നത്. ഈ 680 പുസ്തകങ്ങളിൽ 140 പുസ്തകങ്ങൾ എഴുതിയത് സ്ത്രീകളാണ്. മാത്രമല്ല, 18 വിഷയങ്ങൾ സർവകലാശാലയിൽ പഠിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. 

Also Read: മകൻ വംശീയ വിവേചനത്തിന് ഇരയായി; യുഎസിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻറെ കുടുംബം

18 വിഷയങ്ങൾ പഠിപ്പിക്കുന്നതിൽ നിന്ന് വിലക്കിയതിൽ ആറ് എണ്ണം കൂടുതൽ ശ്രദ്ധ കൊടുകുന്നത് ജെൻഡർ ആൻഡ് ഡെവലപ്പ്മെന്റ്, കമ്യൂണിക്കേഷനിൽ സ്ത്രീകൾക്കുള്ള​ പങ്കാളിത്തം, വുമൺസ് സോഷ്യോളജി എന്നിവയിലാണ്. മത പണ്ഡിതരും വിദഗ്ധരും ചേർന്നാണ് ഈ തീരുമാനങ്ങൾ എടുത്തത് എന്ന് താലിബാൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി അക്കാദമിക് ഡയറക്ടറായ സിയൗർ റഹ്മാൻ ആര്യൂബി പറഞ്ഞു, ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

Also Read:ഗാസയിൽ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; മരണസംഖ്യ 65000 കടന്നു

 സ്ത്രീകൾ എഴുതിയ ഒരു പുസ്തകവും പഠിപ്പിക്കുന്നതിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പുസ്തകങ്ങൾ റിവ്യു ചെയ്ത കമ്മിറ്റിയിലെ ഒരു അംഗം ബിബിസി അഫ്ഗാനോട് പറഞ്ഞു. മുൻ ഡപ്യൂട്ടി ജസ്റ്റിസ് മിനിസ്റ്ററായ  സാകിയ ആദേലിയുടെ പുസ്തകങ്ങളും ഇപ്പോൾ താലിബാൻ സർക്കാർ നിരോധിച്ചവയിലുണ്ട്. താലിബാനിൽ നിന്ന് ഈ നീക്കം ഉണ്ടാവും എന്ന് അറിയാമായിരുന്നു എന്നും അവരുടെ സ്ത്രീ വിരുദ്ധ നിലപാടിന്റെ ഭാഗമാണ് ഇതെന്നും സാകിയ ബിബിസിയോട് പറഞ്ഞു. 

Also Read:ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം; ആറാം തവണയും യുഎന്നിൽ പ്രമേയത്തെ എതിർത്ത് അമേരിക്ക

ഇറാൻ എഴുത്തുകാരുടേയും പ്രസാധകരുടേയും പുസ്തകങ്ങളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ഇറാനിയൻ ആശയങ്ങൾ അഫ്ഗാനിസ്ഥാൻ സർവകലാശാലകളിൽ കടന്നുകയറുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത് എന്നാണ് റിവ്യു പാനലിലെ ഒരു മെംബർ ബിബിസിയോട് പറഞ്ഞത്. 

Read More: റഷ്യയില്‍ തീവ്രഭൂചലനം; 7.8 തീവ്രത, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: