scorecardresearch

ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ വീണ്ടും ട്രാക്കിൽ; ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച യുഎസിൽ

യുഎസ് ട്രേഡ് പ്രതിനിധി (യുഎസ്‌ടിആർ) ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആഴ്ച ആദ്യം ഇന്ത്യൻ വ്യാപാര പ്രതിനിധിയെ കാണാൻ ന്യൂഡൽഹി സന്ദർശിച്ചതിനുപിന്നാലെയാണ് പുതിയ നീക്കം

യുഎസ് ട്രേഡ് പ്രതിനിധി (യുഎസ്‌ടിആർ) ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആഴ്ച ആദ്യം ഇന്ത്യൻ വ്യാപാര പ്രതിനിധിയെ കാണാൻ ന്യൂഡൽഹി സന്ദർശിച്ചതിനുപിന്നാലെയാണ് പുതിയ നീക്കം

author-image
WebDesk
New Update
Piyush Goyal

പീയുഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനായി വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഉദ്യോഗസ്ഥർ അടുത്ത ആഴ്ച വാഷിങ്ടൺ സന്ദർശിക്കുമെന്ന് രണ്ട് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. യുഎസ് ട്രേഡ് പ്രതിനിധി (യുഎസ്‌ടിആർ) ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആഴ്ച ആദ്യം ഇന്ത്യൻ വ്യാപാര പ്രതിനിധിയെ കാണാൻ ന്യൂഡൽഹി സന്ദർശിച്ചതിനുപിന്നാലെയാണ് പുതിയ നീക്കം. 

Advertisment

Also Read: മണിപ്പൂരിൽ സൈനിക വാഹനത്തിനു നേരെ ആക്രമണം; രണ്ടു ജവാന്മാർക്ക് വീരമൃത്യു; നാലുപേർക്ക് പരിക്ക്

അടുത്തയാഴ്ച വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തുമ്പോൾ രാഷ്ട്രീയ തലത്തിലും ചർച്ചകൾ നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജയ്ശങ്കറിന്റെ യുഎസിലേക്കുള്ള യാത്രാ പ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

Also Read: 'യാ അലി'യുടെ ശബ്ദം; ഗായകൻ സുബീൻ ഗാർഗ് വിടവാങ്ങി; മരണം സ്കൂബ ഡൈവിങ്ങിനിടെ

Advertisment

അസിസ്റ്റന്റ് യുഎസ്ടിആർ ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് പ്രതിനിധിയുടെ ഒരു സംഘം സെപ്റ്റംബർ 16 ന് യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രാലയത്തിൽ കൂടിക്കാഴ്ചകൾ നടത്തി. വ്യാപാര കരാറിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പോസിറ്റീവായിരുന്നുവെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു.

Also Read: മുഖത്ത് ചാണകം തേച്ചു; ഗോവയുടെ സംരക്ഷകനാകണോ എന്ന് ആക്രോശം; ക്രൂര മർദനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ ആശംസകൾ അറിയിക്കാനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെലിഫോണിൽ വിളിച്ചിരുന്നു. ഇതിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾക്ക് വീണ്ടും തുടക്കമായത്. 

Read More: സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ വിലക്കി താലിബാൻ; മനുഷ്യാവകാശത്തെ കുറിച്ചും പഠിപ്പിക്കരുത്

India United States Of America

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: